കോവിഡ് മഹാമാരിയുണ്ടാക്കിയ ദുരിത കാലത്തിലും പ്രതീക്ഷയുടെ വെളിച്ചമേകി ഇന്ന് ഈസ്റ്റർ. ഉപവാസത്തിന്റെയും പ്രാർഥനയുടെയും വഴികളിലൂടെ ഞായറാഴ്ച വിശ്വസി സമൂഹം യേശുവിന്റെ ഉയിർപ്പ് തിരുനാൾ ആഘോഷിക്കുന്നു.പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം ലോകത്തിന് പ്രത്യാശയേകി ക്രിസ്തു ഉയിർത്തെഴുന്നേറ്റതിന്റെ സന്തോഷത്തിലാണ് ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കുന്നത്.നോമ്പിന്റെയും പ്രായശ്ചിത്തത്തിന്റെയും അരൂപിയിലാണ് വിശ്വാസികൾ വിശുദ്ധ വാരം ആചരിക്കുന്നത്.ഉത്ഥിതനായ ക്രിസ്തു മനസിൽ ജീവിക്കുമ്പോൾ വിശ്വാസികളിൽ നിന്ന് സ്നേഹത്തിന്റെയും കരുണയുടെയും നീർച്ചാൽ ഒഴുകും. നോമ്പിന്റെ ദിവസങ്ങളിൽ കുരിശിന്റെ വഴി, ഉപവാസം, തീർഥാടനങ്ങൾ, ധ്യാനങ്ങൾ എന്നിവ ഉൾപ്പെടെ വിപുലമായ പരിപാടികളാണ് ദേവാലയങ്ങളിൽ നടന്നത്.
ക്രിസ്തു ഉയിർത്തതിന്റെ സ്മരണയിൽ ഞായറാഴ്ച ഈസ്റ്റർ ആചരിക്കുന്നതോടെ വിശുദ്ധവാരാചരണം സമാപിക്കും.