മട്ടന്നൂര്‍: മാലൂരിലെ കപ്പറ്റപ്പൊയില്വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോറോത്ത് ലക്ഷം വീട്ടിലെ നന്ദിനി (75) യാണ് മരിച്ചത്. തലയ്ക്കും ശരീരത്തിലും പരിക്കേറ്റ പാടുകളുണ്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ്കിടപ്പുമുറിയില് മരിച്ച നിലയില്‍ കാണുന്നത്. വീട്ടില്‍ നന്ദിനിയുടെ മകള്‍ ഷെര്‍ളിയും ഭര്‍ത്താവ് ഭാസ്കരനുമാണ് താമസം. സംഭവമറിഞ്ഞു പേരാവൂര്‍ സിഐയും മാലൂര്‍ പോലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. വീട്ടുകാരെ ചോദ്യം ചെയ്തു വരികയാണ്. പോലീസ് വീട് പൂട്ടി സീല്‍ ചെയ്തിരിക്കുകയാണ്.
previous post