25 C
Iritty, IN
November 23, 2024
  • Home
  • kannur
  • നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കാ​യി ജി​ല്ല​യി​ല്‍ ഇ​ന്ന​ല സ​മ​ർ​പ്പി​ച്ച​ത് മൂ​ന്ന് പ​ത്രി​ക​ക​ള്‍
kannur

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കാ​യി ജി​ല്ല​യി​ല്‍ ഇ​ന്ന​ല സ​മ​ർ​പ്പി​ച്ച​ത് മൂ​ന്ന് പ​ത്രി​ക​ക​ള്‍

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കാ​യി ജി​ല്ല​യി​ല്‍ ഇ​ന്ന​ല സ​മ​ർ​പ്പി​ച്ച​ത് മൂ​ന്ന് പ​ത്രി​ക​ക​ള്‍. ധ​ര്‍​മ​ടം മ​ണ്ഡ​ല​ത്തി​ല്‍ ര​ണ്ടും ക​ണ്ണൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ ഒ​രു പ​ത്രി​ക​യു​മാ​ണ് ല​ഭി​ച്ച​ത്. ധ​ര്‍​മ​ടം മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യ പി​ണ​റാ​യി വി​ജ​യ​ന്‍, സ്വ​ത​ന്ത്ര​സ്ഥാ​നാ​ര്‍​ഥി ഡോ. ​കെ. പ​ത്മ​രാ​ജ​ന്‍ എ​ന്നി​വ​രാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്.

ക​ണ്ണൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ്-​എ​സ് സ്ഥാ​നാ​ര്‍​ഥി​യാ​യ ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നാ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലേ​ക്ക് എ​സ്‌​യു​സി​ഐ സ്ഥാ​നാ​ര്‍​ഥി ര​ശ്മി ര​വി സ​മ​ര്‍​പ്പി​ച്ച നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യു​ള്‍​പ്പെ​ടെ നാ​ല് പ​ത്രി​ക​ക​ളാ​ണ് ജി​ല്ല​യി​ല്‍ ആ​കെ ല​ഭി​ച്ച​ത്.

മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ ഡ​പ്യൂ​ട്ടി ക​ള​ക്‌​ട​ർ ആ​ർ.​ആ​ർ.​കെ. മ​നോ​ജ് മു​ന്പാ​കെ​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. ര​ണ്ടു സെ​റ്റ് പ​ത്രി​ക​യാ​ണ് സ​മ​ർ​പ്പി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ​നി​ന്ന് പ്ര​ക​ട​ന​മാ​യാ​ണ് ക​ട​ന്ന​പ്പ​ള്ളി പ​ത്രി​കാ​സ​മ​ർ​പ്പ​ണ​ത്തി​നെ​ത്തി​യ​ത്. എ​ൻ. ച​ന്ദ്ര​ൻ, കെ.​പി. സ​ഹ​ദേ​വ​ൻ, ബാ​ബു ഗോ​പി​നാ​ഥ്, പി.​കെ. ശ​ബ​രീ​ഷ്കു​മാ​ർ, കെ.​കെ. ജ​യ​പ്ര​കാ​ശ്, കെ.​കെ. രാ​ജ​ൻ, സി.​പി. സ​ന്തോ​ഷ്കു​മാ​ർ, വി. ​രാ​ജേ​ഷ് പ്രേം, ​മ​ഹ​മൂ​ദ് പ​റ​ക്കാ​ട്ട്, എ.​ജെ. ജോ​സ​ഫ്, സി​റാ​ജ് ത​യ്യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കടന്നപ്പള്ളിയുടെ കൈ​വ​ശം
2000 രൂ​പ, ബാ​ധ്യ​ത 22 ല​ക്ഷം

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ മ​ണ്ഡ​ലം എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ കൈ​വ​ശ​മു​ള്ള​ത് 2000 രൂ​പ. ഭാ​ര്യ​യു​ടെ കൈ​വ​ശം 5000 രൂ​പ​യും. സ​ബ് ട്ര​ഷ​റി​യി​ൽ 96,822 രൂ​പ​യു​ടെ​യും ക​ണ്ണൂ​ർ എ​സ്ബി​ഐ​യി​ൽ 1,69,730 രൂ​പ​യു​ടെ​യും കെ​പി​എ​സ്‌​എ​സ്‌​സി ബാ​ങ്കി​ൽ 163 രൂ​പ​യു​ടെ​യും നി​ക്ഷേ​പ​മാ​ണ് ക​ട​ന്ന​പ്പ​ള്ളി​ക്കു​ള്ള​ത്.

ര​ണ്ട​ര​ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന കാ​റും ക​ട​ന്ന​പ്പ​ള്ളി​ക്കു​ണ്ട്. ഭാ​ര്യ സ​ര​സ്വ​തി​യു​ടെ കൈ​വ​ശം 5000 രൂ​പ​യും സ്വ​ര്‍​ണ​വും ബാ​ങ്ക് നി​ക്ഷേ​പ​വും പെ​ന്‍​ഷ​നു​മ​ട​ക്കം 3,47,284 രൂ​പ​യു​ടെ മു​ത​ലു​മു​ണ്ട്. ഇ​തി​ൽ 3.40 ല​ക്ഷ​വും കൈ​വ​ശ​മു​ള്ള സ്വ​ർ​ണ​ത്തി​ന്‍റേ​താ​ണ്. കെ​പി​എ​സ്‌​സി ബാ​ങ്കി​ൽ ര​ണ്ടു ല​ക്ഷ​വും വീ​ടി​നു​വേ​ണ്ടി 20 ല​ക്ഷ​വു​മ​ട​ക്കം 22 ല​ക്ഷ​ത്തി​ന്‍റെ ബാ​ധ്യ​ത​യാ​ണ് ക​ട​ന്ന​പ്പ​ള്ളി​ക്കു​ള്ള​ത്.

Related posts

കണ്ണൂർ ജില്ലയില്‍ ചൊവ്വാഴ്ച (ഏപ്രില്‍ 27) 1996 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി………..

Aswathi Kottiyoor

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 446 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി

Aswathi Kottiyoor

നിര്‍ത്തിയിട്ട ടെമ്പോ ട്രാവലറില്‍ നിന്ന് ആറ് വടിവാളുകളും സമീപത്തെ ഓവില്‍ നിന്ന് ഒരു സ്റ്റീല്‍ ബോംബുo കണ്ടെടുത്തു………..

Aswathi Kottiyoor
WordPress Image Lightbox