30.4 C
Iritty, IN
October 4, 2023
  • Home
  • kannur
  • നിയമസഭാ തെരഞ്ഞെടുപ്പ്:തിങ്കളാഴ്ച ലഭിച്ചത് മൂന്ന് പത്രികകള്‍……….
kannur

നിയമസഭാ തെരഞ്ഞെടുപ്പ്:തിങ്കളാഴ്ച ലഭിച്ചത് മൂന്ന് പത്രികകള്‍……….

നിയമസഭാ തെരഞ്ഞെടുപ്പിലേക്കായി ജില്ലയില്‍ തിങ്കളാഴ്ച ലഭിച്ചത് മൂന്ന് പത്രികകള്‍. ധര്‍മ്മടം മണ്ഡലത്തില്‍ രണ്ടും, കണ്ണൂര്‍ മണ്ഡലത്തില്‍ ഒരു പത്രികയുമാണ് ലഭിച്ചത്. ധര്‍മ്മടം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പിണറായി വിജയന്‍, സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ. കെ പത്മരാജന്‍ എന്നിവരാണ് പത്രിക സമര്‍പ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, സി എന്‍ ചന്ദ്രന്‍ എന്നിവരോടൊപ്പമാണ് പിണറായി വിജയന്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.
കണ്ണൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ്(എസ്) സ്ഥാനാര്‍ഥിയായ കടന്നപ്പള്ളി രാമചന്ദ്രനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കെ പി സഹദേവന്‍, യു ബാബു ഗോപിനാഥ് എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയത്.
കഴിഞ്ഞ ദിവസം അഴീക്കോട് മണ്ഡലത്തിലേക്ക് എസ് യു സി ഐ സ്ഥാനാര്‍ഥി രശ്മി രവി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയുള്‍പ്പെടെ നാല് പത്രികകളാണ് ജില്ലയില്‍ ആകെ ലഭിച്ചത്.

Related posts

കേ​ര​ള​ത്തി​ൽ ആ​റു​വ​രി ദേ​ശീ​യ​പാ​ത 2025ൽ ​പൂ​ർ​ത്തി​യാ​കും: മ​ന്ത്രി റി​യാ​സ്

𝓐𝓷𝓾 𝓴 𝓳

വിവാഹാഭാസത്തിനെതിരെ ജാഗ്രതാ കൂട്ടായ്‌മ

𝓐𝓷𝓾 𝓴 𝓳

വി​ശ​പ്പു​ര​ഹി​ത​കേ​ര​ളം ; ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ ആ​ദ്യ​ത്തെജ​ന​കീ​യ ഹോ​ട്ട​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു

WordPress Image Lightbox