കണ്ണൂർ: 60 വയസിന് മുകളിലുള്ളവര്‍, 45നും 59നും ഇടയില്‍ പ്രായമുള്ളവര്‍, ഗുരുതര രോഗബാധിതര്‍ എന്നിവര്‍ക്കായി കോവിഡ് വാക്സിനേഷന് ജില്ലയില്‍ നാളെ മുതല്‍ കൂടുതല്‍ കേന്ദ്രങ്ങൾ സജ്ജമാക്കും. തിരക്ക് ഒഴിവാക്കുന്നതിനും തൊട്ടടുത്തുള്ള വാക്സിന് കേന്ദ്രങ്ങള്‍ തെരെഞ്ഞെടുക്കുന്നതിനും www. cowin.gov.in എന്ന വെബ്സൈറ്റ് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.
മുന്‍ഗണനാ ക്രമമനുസരിച്ച് തെരഞ്ഞെടുത്ത ആരോഗ്യകേന്ദ്രങ്ങളില്‍ നിന്നും വാക്സിന് ലഭിക്കും. ഇതിനായി നാളെ മുതല്‍ ബുധന്‍ ഒഴികെയുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും ജില്ലയിലെ മിക്ക പ്രാഥമിക/കുടുംബാരോഗ്യ/സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക്/ജില്ലാ ജനറല്‍ ആശുപത്രികളിലും വാക്സിനേഷന് സൗകര്യം ഒരുക്കിയിട്ടുണ്ട്.
തെരെഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ഈ സേവനം ലഭ്യമാകും. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപ നല്‍കണം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന ചുവടുവയ്പാണ് മുതിര്‍ന്ന പൗരന്മാര്ക്കുള്ള വാക്സിനേഷനെന്നും ഇവരുടെ സുരക്ഷക്കായി വാക്സിന് ലഭ്യമായി എന്നുറപ്പ് വരുത്തേണ്ടേതാണെന്നും ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് അറിയിച്ചു.