35.3 C
Iritty, IN
November 22, 2024
  • Home
  • kannur
  • മുഴപ്പിലങ്ങാട്​ പൊ​ലീ​സ്​ സു​ര​ക്ഷ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വ​ർ​ധി​ക്കു​ന്നു.
kannur

മുഴപ്പിലങ്ങാട്​ പൊ​ലീ​സ്​ സു​ര​ക്ഷ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വ​ർ​ധി​ക്കു​ന്നു.

മു​ഴ​പ്പി​ല​ങ്ങാ​ട്​: ​ഏ​ഷ്യ​യി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ ഡ്രൈ​വി​ങ്​ ബീ​ച്ചാ​യ മുഴപ്പിലങ്ങാട്​ പൊ​ലീ​സ്​ സു​ര​ക്ഷ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വ​ർ​ധി​ക്കു​ന്നു. നാ​ല​ര കി​ലോ​മീ​റ്റ​റി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ബീ​ച്ചി​ൽ ആ​യി​ര​ങ്ങ​ളാ​ണ്​ സ​ന്ദ​ർ​ശ​ക​രാ​യി എ​ത്തു​ന്ന​ത്. സ​ന്ദ​ർ​ശ​ക​രു​ടെ സു​ര​ക്ഷ​യും ക്ര​മ​സ​മാ​ധാ​ന​വും ഉ​റ​പ്പാ​ക്കാ​നാ​ണ്​ പൊ​ലീ​സ്​ പ​ട്രോ​ളി​ങ്​ വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്ന​ത്. ബീ​ച്ചി​ൽ സു​ര​ക്ഷ​ക്കാ​യി അ​ഞ്ച്​ ലൈ​ഫ്​ ഗാ​ർ​ഡു​മാ​ർ മാ​ത്ര​മാ​ണു​ള്ള​ത്. ക​ണ്ണൂ​ർ സി​റ്റി സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ ഒ​രു പൊ​ലീ​സു​കാ​ര​നെ ബീ​ച്ചി​ൽ ഡ്യൂ​ട്ടി​ക്ക്​ നി​യോ​ഗി​ക്കാ​റു​ണ്ട്.

എ​ന്നാ​ൽ, ദി​വ​സേ​ന ര​ണ്ടാ​യി​ര​ത്തി​ല​ധി​ക​വും ഒ​ഴി​വു​ദി​വ​സ​ങ്ങ​ളി​ൽ 5000ത്തി​ന്​ മു​ക​ളി​ലും സ​ന്ദ​ർ​ശ​ക​രെ​ത്തു​ന്ന ബീ​ച്ചി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ കൂ​ടു​ത​ൽ പേ​രു​ടെ സേ​വ​നം ആ​വ​ശ്യ​മാ​ണ്. ബീ​ച്ചി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ അ​ഭ്യാ​സ​പ്ര​ക​ട​നം നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ല​രും പാ​ലി​ക്കാ​റി​ല്ല. അ​ഭ്യാ​സ​പ്ര​ക​ട​ന​ങ്ങ​ൾ ത​ട​യാ​നും ചോ​ദ്യം​ചെ​യ്യാ​നും ശ്ര​മി​ക്കു​ന്ന​തി​നി​ടെ ലൈ​ഫ്​ ഗാ​ർ​ഡു​മാ​രോ​ട്​ സ​ന്ദ​ർ​ശ​ക​ർ ത​ർ​ക്കി​ക്കു​ന്ന​തും ​ൈക​​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തും പ​തി​വാ​ണ്.

മ​ദ്യ​ല​ഹ​രി​യി​ലെ​ത്തു​ന്ന​വ​രാ​ണ്​ പ​ല​പ്പോ​ഴും ഇ​ത്ത​ര​ത്തി​ൽ പ്ര​ശ്​​ന​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം വാ​ഹ​നാ​ഭ്യാ​സം ചോ​ദ്യം​ചെ​യ്​​ത ലൈ​ഫ്​​ഗാ​ർ​ഡി​നെ കൈ​യേ​റ്റം ചെ​യ്യാ​നു​ള്ള കാ​ർ​യാ​ത്ര​ക്കാ​രു​ടെ ശ്ര​മം നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ടാ​ണ്​ ത​ട​ഞ്ഞ​ത്. അ​പ​ക​ട​ക​ര​മാ​യ ഡ്രൈ​വി​ങ്​ ചോ​ദ്യം​ചെ​യ്​​ത​തി​െൻറ പേ​രി​ൽ നേ​ര​േ​ത്ത ലൈ​ഫ്​ ഗാ​ർ​ഡു​മാ​ർ​ക്ക്​ മ​ർ​ദ​ന​മു​ൾ​പ്പെ​ടെ നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. നേ​ര​േ​ത്ത ബീ​ച്ചി​ൽ തി​ര​ക്കു​ണ്ടാ​കു​േ​മ്പാ​ൾ എ​ട​ക്കാ​ട്​ പൊ​ലീ​സ്​ പ​ട്രോ​ളി​ങ്ങി​നാ​യി എ​ത്താ​റു​ണ്ടാ​യി​രു​ന്നു. ഇ​ത്​ സ്ഥി​ര​മാ​ക്ക​ണ​മെ​ന്നാ​ണ്​ ബീ​ച്ചി​ലെ​ത്തു​ന്ന​വ​രു​ടെ ആ​വ​ശ്യം.

കു​ടും​ബ​വു​മാ​യി എ​ത്തു​ന്ന​വ​രോ​ട്​ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ മോ​ശ​മാ​യി പെ​രു​മാ​റു​ന്ന സം​ഭ​വ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. പൊ​ലീ​സ്​ വാ​ഹ​ന​വും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​വു​മു​ണ്ടാ​കു​േ​മ്പാ​ൾ അ​തി​ക്ര​മം ന​ട​ക്കു​ന്ന​യി​ട​ത്തേ​ക്ക്​ വേ​ഗ​മെ​ത്താ​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​മാ​കും. വാ​ഹ​നാ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​നി​ടെ അ​പ​ക​ട​മ​ര​ണം അ​ട​ക്കം സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ബീ​ച്ചി​ലെ ഇ​ത്ത​ര​ത്തി​ലു​ള്ള ഡ്രൈ​വി​ങ്ങി​ന്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

ബ​സ് യാ​ത്രാ ഇ​ള​വ്: ആ​ർ​ടി​ഒ ഉ​ത്ത​ര​വാ​യി

Aswathi Kottiyoor

കോവിഡ് രണ്ടാം തരംഗം; അറിഞ്ഞിരിക്കേണ്ട രോഗലക്ഷണങ്ങൾ…

Aswathi Kottiyoor
WordPress Image Lightbox