24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്…
Thiruvanandapuram

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്…

തിരുവനന്തപുരം: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു)  അഖിലേന്ത്യാ പണിമുടക്ക് നടത്തും. മാർച്ച്‌ 15,16 തീയ്യതികളിൽ ആണ് പണിമുടക്ക്.   പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക് നടത്തുന്നത്.

പൊതുമേഖലാ, സ്വകാര്യമേഖല, വിദേശ, ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്. 9 ബാങ്കുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനപ്രകാരം ആണ് പണിമുടക്ക് നടക്കുന്നത്. എല്‍ഐസി ജീവനക്കാര്‍ ഈ മാസം 18ന് പണിമുടക്ക് നടത്തും. എല്‍ഐസിയുടെ ഓഹരി വില്‍പനയ്ക്കെതിരെ ആണ് പണിമുടക്ക്.

കൂടാതെ ബാങ്കുകളില്‍ പ്രതിഷേധ മാസ്ക് ധരിച്ച്‌ ഇന്നും 12നും ജോലി ചെയ്യാനും ആഹ്വാനം ചെയ്തിട്ടുണ്ട്. 13, 14 തീയതികളില്‍ അവധിയായതിനാല്‍ ഫലത്തില്‍ 4 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.

Related posts

എസ്എസ്എൽസി പരീക്ഷ നാളെ പൂർത്തിയാകും: ഫലപ്രഖ്യാപനം മെയ് ആദ്യവാരം

Aswathi Kottiyoor

തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ എക്‌സ‌സ് അനുവദിക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ.

Aswathi Kottiyoor

തൊടുപുഴ: പതിമൂന്നുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിക്ക് മൂന്നരവർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും.

Aswathi Kottiyoor
WordPress Image Lightbox