25.6 C
Iritty, IN
December 3, 2023
  • Home
  • Thiruvanandapuram
  • തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ എക്‌സ‌സ് അനുവദിക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ.
Thiruvanandapuram

തദ്ദേശ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് ടെണ്ടര്‍ എക്‌സ‌സ് അനുവദിക്കുമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ.

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് 10% വരെ ടെണ്ടര്‍ എക്സസ് അനുവദിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. ഇതുവരെ ടെണ്ടര്‍ ചെയ്യാത്ത 2022-23 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന പദ്ധതികള്‍ക്കാണ് വര്‍ധനവ് അനുവദിക്കുക. നിര്‍മ്മാണ സാമഗ്രികളുടെ വിലവര്‍ധനവിനെ തുടര്‍ന്ന് നിശ്ചിത സമയത്ത് പ്രവൃ‍ത്തി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

ഇടുക്കി, വയനാട് ഉള്‍പ്പെടെയുള്ള മലയോരജില്ലകളില്‍ പൊതുമരാമത്ത് പ്രവൃ‍ത്തികള്‍ക്ക് കൂടുതല്‍ ചെലവ് വരുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് തീരുമാനമെടുത്തത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ലഭ്യമായ വികസന ഫണ്ട്, തനതുഫണ്ട് എന്നിവ ഇതിനായി വിനിയോഗിക്കാം. പൊതുമരാമത്ത് പ്രവര്‍ത്തികള്‍ ഗുണമേന്മ ഉറപ്പുവരുത്തി പൂര്‍ത്തിയാക്കാന്‍ ഈ തീരുമാനം സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു.

Related posts

ആഗസ്റ്റ് 1 മുതല്‍ 7 വരെ ലോക മുലയൂട്ടല്‍ വാരാചരണം, ഓഫീസുകളില്‍ ഈ വര്‍ഷം 25 ക്രഷുകള്‍: മന്ത്രി വീണാ ജോര്‍ജ്.

Aswathi Kottiyoor

ഒറ്റ-ഇരട്ടയക്ക ക്രമീകരണം പ്രായോഗികമല്ലെന്ന് ബസ് ഉടമകളുടെ സംഘടന…

Aswathi Kottiyoor

പ്രതിഷേധത്തിനു സർക്കാർ വഴങ്ങി; ശ്രീറാം വെങ്കിട്ടരാമനെ മാറ്റി.

Aswathi Kottiyoor
WordPress Image Lightbox