കണ്ണൂർ: പുഴകളിലും തോടുകളിലും ഓടകളിലും വഴിയോരങ്ങളിലും വലിച്ചെറിഞ്ഞു പരിസ്ഥിതിക്ക് ദോഷകരമായി മാറുന്ന കോഴി അറവുമാലിന്യങ്ങൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ കണ്ണൂർ കോർപറേഷൻ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി കോഴി ഇറച്ചി വ്യാപാരികളിൽനിന്ന് മാലിന്യങ്ങൾ ശേഖരിക്കുന്ന വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മേയർ ടി.ഒ. മോഹനൻ നിർവഹിച്ചു.
മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഇറച്ചിക്കടകളിൽ കോർപറേഷനും കമ്പനിയും ചേർന്ന് ഇതിനാവശ്യമായ ബിന്നുകൾ വ്യാപാരികൾക്ക് നൽകുകുകയും ഫ്രീസറുള്ള വാഹനത്തിൽ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ട് പോകുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി ഒരുക്കിയത്.
കോർപറേഷൻ ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ. മാർട്ടിൻ ജോർജ്, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ, അഡ്വ. പി ഇന്ദിര, ഹെൽത്ത് സൂപ്പർവൈസർ എ.കെ ദാമോദരൻ, ഡോ. പി.വി. മോഹനൻ, എൻ.കെ. ചന്ദ്രൻ, കെ. സനോജ്, കെ.വി. സലീം എന്നിവർ സംബന്ധിച്ചു.