27.1 C
Iritty, IN
July 27, 2024
  • Home
  • kannur
  • അ​തി​ക്ര​മ​ങ്ങ​ൾ​ക്കും വിവേചനത്തിനുമെതിരേ വ​നി​ത​ക​ളു​ടെ രാ​ത്രി ന​ട​ത്തം
kannur

അ​തി​ക്ര​മ​ങ്ങ​ൾ​ക്കും വിവേചനത്തിനുമെതിരേ വ​നി​ത​ക​ളു​ടെ രാ​ത്രി ന​ട​ത്തം

ക​ണ്ണൂ​ർ: സ്ത്രീ​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും എ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളും ലിം​ഗ​വി​വേ​ച​ന​വും അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നാ​യി ഓ​റ​ഞ്ച് ദി ​വേ​ൾ​ഡ് കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ രാ​ത്രി ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു.
സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ർ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ, സ്ത്രീ ​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കാ​ളി​ക​ളാ​യി.
ജി​ല്ലാ​ത​ല പ​രി​പാ​ടി ക​ണ്ണൂ​ർ ക​ള​ക്‌​ട​റേ​റ്റ് ആം​ഫി തി​യേ​റ്റ​റി​ൽ രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ​ക​ള​ക്‌​ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വ​നി​താ-​ശി​ശു​വി​ക​സ​ന ഓ​ഫീ​സ​ർ പി. ​ദേ​നാ​ഭ​ര​ത​ൻ, ജി​ല്ലാ വ​നി​താ സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ പി. ​സു​ല​ജ, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ കെ.​വി. ര​ജി​ഷ, ജി​ല്ലാ ഐ​സി​ഡി​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ബി​ജി ത​ങ്ക​പ്പ​ൻ, ജി​ല്ലാ ശി​ശു​വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ർ ക​ണ്ണൂ​ർ (അ​ർ​ബ​ൻ) വി. ​ശ്രീ​ജ, റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. അ​നി​ൽ​കു​മാ​ർ, അ​ഖി​ലേ​ന്ത്യാ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. പ്ര​കാ​ശി​നി, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ടി. ഗി​രി​ജ, കേ​ര​ള മ​ഹി​ളാ സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എം. സ​പ്ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് ഫ്ളാ​ഷ് മോ​ബ്, തി​രു​വാ​തി​ര​ക്ക​ളി എ​ന്നി​വ അ​ര​ങ്ങേ​റി.

Related posts

പു​ല്ലൂ​പ്പി​ക്ക​ട​വ് പു​ഴ​യോ​ര ടൂ​റി​സം: 4.01 കോ​ടിയു​ടെ ഭ​ര​ണാ​നു​മ​തി

Aswathi Kottiyoor

സംസ്ഥാനത്ത് മറ്റന്നാൾ മുതൽ ലോക്ഡൗൺ, സർക്കാർ ഓഫീസുകൾ തുറക്കില്ല,’ പൊതുഗതാഗതമില്ല……….…

‘കോ​വി​ഡ് തീ​വ്രവ്യാ​പ​നം ജാ​ഗ്ര​ത​യോ​ടെ കാ​ണ​ണം’

Aswathi Kottiyoor
WordPress Image Lightbox