തലശേരി: മദ്യത്തിനും മറ്റു ലഹരി വസ്തുക്കൾക്കും എതിരേയുള്ള സമരം പിശാചിനെതിരേയുള്ള നിരന്തരമായ യുദ്ധമാണെന്നും അത് യുഗാന്ത്യം വരെ നീണ്ടുനിൽക്കുമെന്നും തലശേരി അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പാംപ്ലാനി. കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും മുക്തിശ്രീയുടെയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട അതിരൂപത ഭാരവാഹികളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി. ഫാ. ഫിലിപ്പ് കവിയിൽ, ഫാ. ചാക്കോ കുടിപ്പറമ്പിൽ, ഡോ. ജോസ്ലെറ്റ് മാത്യു എന്നിവർ പ്രസംഗിച്ചു. ചെമ്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജ് പ്രഫസർ ഫാ. സോണി വടശേരി ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഭാരവാഹികൾ: ആന്റണി മേൽവെട്ടം- പ്രസിഡന്റ്, സാബു ചിറ്റേത്ത്-ജനറൽ സെക്രട്ടറി, വിൻസെന്റ് മുണ്ടാട്ടുചുണ്ടയിൽ, ജിജു കോലക്കുന്നേൽ, സെബാസ്റ്റ്യൻ കുന്നിനി-വൈസ് പ്രസിഡന്റുമാർ, ദേവസ്യ തൈപ്പറമ്പിൽ, ജോസ് ചിറ്റേട്ട്, സെബാസ്റ്റ്യൻ പെരുമ്പുഴയിൽ -സെക്രട്ടറിമാർ, മാത്യു പുഴക്കര -ട്രഷറർ. മുക്തിശ്രീയുടെ പ്രസിഡന്റായി ഷിനോ സിബി പാറക്കലിനെയും ജനറൽ സെക്രട്ടറിയായി റോസിലി കാരിക്കക്കുന്നേലിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: മേരി ആലക്കാമറ്റം, സോളി രാമച്ചനാട്ട്, ജിൻസി കുഴിമുള്ളിൽ-വൈസ് പ്രസിഡന്റുമാർ, മേരിക്കുട്ടി പാലക്കലോടി, തങ്കമ്മ പാലമറ്റം, സെലിൻ തയ്യിൽ-സെക്രട്ടറിമാർ, ഹിന്നി കിഴക്കേക്കര-ട്രഷറർ.