24.2 C
Iritty, IN
October 6, 2024
  • Home
  • kannur
  • എ​ല്‍​ഡി​എ​ഫ് വി​ക​സന മു​ന്നേ​റ്റ ജാ​ഥ ഇ​ന്നു മു​ത​ൽ ജി​ല്ല​യി​ൽ
kannur

എ​ല്‍​ഡി​എ​ഫ് വി​ക​സന മു​ന്നേ​റ്റ ജാ​ഥ ഇ​ന്നു മു​ത​ൽ ജി​ല്ല​യി​ൽ

ക​ണ്ണൂ​ർ: ന​വ​കേ​ര​ള സൃ​ഷ്ടി​ക്ക് വീ​ണ്ടും എ​ല്‍​ഡി​എ​ഫ് എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ന്‍ ന​യി​ക്കു​ന്ന വി​ക​സ​ന മു​ന്നേ​റ്റ വ​ട​ക്ക​ൻ മേ​ഖ​ല ജാ​ഥ ഇ​ന്ന് ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കും. പ​യ്യ​ന്നൂ​രി​ലാ​ണ് ആ​ദ്യ സ്വീ​ക​ര​ണം. വൈ​കു​ന്നേ​രം നാ​ലി​ന് ജി​ല്ല അ​തി​ര്‍​ത്തി​യാ​യ കാ​ലി​ക്ക​ട​വി​ല്‍ എ​ല്‍​ഡി​എ​ഫ് ജില്ലാ നേ​താ​ക്ക​ള്‍ സ്വീ​ക​രി​ക്കും.​തു​ട​ര്‍​ന്ന് ബൈ​ക്ക് റാ​ലി​യു​ടെ അ​ക​മ്പ​ടി​യോ​ടെ എ​ത്തു​ന്ന ജാ​ഥ​യ്ക്ക് പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം വാ​ദ്യ​ഘോ​ഷ​ങ്ങ​ളോ​ടെ വ​ര​വേ​ല്‍​പ്പ് ന​ല​കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഷേ​ണാ​യി സ്‌​ക്വ​യ​റി​ല്‍ ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ല്‍ ജാ​ഥാ​ക്യാ​പ്റ്റ​നെ കൂ​ടാ​തെ സം​സ്ഥാ​ന​ത​ല നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും. ആ​റി​ന് പ​ഴ​യ​ങ്ങാ​ടി​യി​ൽ സ​മാ​പി​ക്കും. നാ​ളെ രാ​വി​ലെ 10 ന് ​ത​ളി​പ്പ​റ​മ്പ്, 11 ന് ​ശ്രീ​ക​ണ്ഠ​പു​രം, വൈ​കു​ന്നേ​രം നാ​ലി​ന് മ​ട്ട​ന്നൂ​ര്‍, അ​ഞ്ചി​ന് ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ത്തി​ന് ശേ​ഷം ആ​റി​ന് ത​ല​ശേ​രി​യി​ൽ സ​മാ​പി​ക്കും. 16ന് ​രാ​വി​ലെ 10ന് ​പി​ണ​റാ​യി, 11ന് ​കൂ​ത്തു​പ​റ​ന്പ്, വൈ​കു​ന്നേ​രം നാ​ലി​ന് ഇ​രി​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്വീ​ക​ര​ണം ന​ൽ​കും. ഇ​രി​ട്ടി​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യോ​ടെ ജി​ല്ല​യി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​കും.

Related posts

കണ്ണൂർ ജില്ലയില്‍ 1252 പേര്‍ക്ക് കൂടി കൊവിഡ് : 1198 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ………..

Aswathi Kottiyoor

വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്തി​ൽ 70 പ​രാ​തി​ക​ൾ പ​രി​ഗ​ണി​ച്ചു

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല

Aswathi Kottiyoor
WordPress Image Lightbox