24.8 C
Iritty, IN
September 23, 2023
  • Home
  • kannur
  • വയോജന പരിരക്ഷയിൽ പുതിയ കാൽവെപ്പുമായി പിണറായി സാന്ത്വനം…………
kannur

വയോജന പരിരക്ഷയിൽ പുതിയ കാൽവെപ്പുമായി പിണറായി സാന്ത്വനം…………

പിണറായി : പിണറായി പഞ്ചായത്തിലെ സാമ്പത്തിമായി പിന്നോക്കം നിൽക്കുന്ന മുതിർന്ന പൗരൻമാർക്ക് ചികിത്സയും ഭക്ഷണവുംഉറപ്പാക്കുക എന്ന ലക്ഷ്യവുമായി സാന്ത്വനം യൂണിറ്റ് ആരംഭിക്കുന്നു. ഇത് സ്കൂൾ പ്രവർത്തനം പുനരാരംഭിക്കുന്ന മുറക്ക് നടപ്പാക്കും. ആദ്യഘട്ടമായി പഞ്ചായത്ത് പരിധിയിലെ 60 വയസിന് മുകളിലുള്ളവർക്ക് കാഴ്ച പരിശോധനയും സൗജന്യ കണ്ണട വിതരണവും നടപ്പിലാക്കും.  വയോജന പരിരക്ഷയിൽ പുതിയ കാൽവെപ്പ് നടത്തു്കയാണ് പിണറായി സാന്ത്വനം. നിട്ടൂർ ഒപ്ടിക്കൽസുമായി സഹകരിച്ചാണ് പ്രവർത്തനം ഏകോകിപ്പിക്കുന്നത്. കൂടാതെ ബഡ്സ് സ്കൂൾ കേന്ദ്രീകരിച്ച് ആരോഗ്യ പരിപാലന-വിനോദ വിഞ്ജാന പരിപാടികളും ലക്ഷ്യമിടുന്നുണ്ട്.

തലശ്ശേരിയിലെ വിവിധ സന്നദ്ധ സംഘടനകളും സാംസ്കാരിക സ്ഥാപനങ്ങളും വിദഗ്ദ ഡോക്ടർമാരും സാന്ത്വനം പ്രവർത്തനങ്ങളിൽ സഹകരിക്കും. പിണറായിൽ നടന്ന ജനറൽബോഡി യോഗത്തിലാണ് തീരുമാനം. ടി പി രാജീവൻ (പ്രസിഡൻ്റ്) , വത്സൻ പനോളി (സെക്രട്ടറി), കെ കെ രാഘവൻ മാസ്റ്റർ (ട്രഷറർ) എന്നിവരെ പുതിയഭാരവാഹികളായിതിരഞ്ഞെടുത്തു .

Related posts

അ​ഴീ​ക്ക​ൽ ഹാ​ർ​ബ​റി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ

𝓐𝓷𝓾 𝓴 𝓳

ജില്ലയില്‍ ശനിയാഴ്ച 176 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 157 പേര്‍ക്കും………….

𝓐𝓷𝓾 𝓴 𝓳

പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ സർക്കാർ സ്ഥാപനങ്ങളിൽ ബോർഡ് സ്ഥാപിക്കണം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox