കണ്ണൂർ: പ്രതിസന്ധികളുണ്ടായപ്പോള്‍ കേരളത്തിലെ യുവത്വം ഒപ്പം നിന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന സ്പീക് യംഗ് ഉദ്ഘാടനം ചെയ്തു പ്രസംഗികയായിരുന്നു മുഖ്യമന്ത്രി. ഓഖി, പ്രളയം, കാലാവര്‍ഷക്കെടുതി, കോവിഡ് തുടങ്ങിയ പ്രതിസന്ധികളില്‍ കേരളത്തിലെ യുവത്വം സ്വയം മുന്നോട്ട് വന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഹാളില്‍ നടന്ന പരിപാടിയില്‍ യുവാക്കള്‍ അവരുടെ നിര്‍ദേശങ്ങള്‍ പങ്കുവച്ചു.