30.4 C
Iritty, IN
October 4, 2023
  • Home
  • Iritty
  • പ​ഴ​ശി സാ​ഗ​ർ മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ലാ​ഭ​ക​ര​മാ​കുമെന്ന് മ​ന്ത്രി മ​ണി
Iritty

പ​ഴ​ശി സാ​ഗ​ർ മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി ലാ​ഭ​ക​ര​മാ​കുമെന്ന് മ​ന്ത്രി മ​ണി

ഇ​രി​ട്ടി : പ്ര​കൃ​തി​ക്ക് ദോ​ഷ​മു​ണ്ടാ​ക്കാ​ത്ത​തും ലാ​ഭ​ക​ര​വു​മാ​യ പ​ദ്ധ​തി​യാ​ണ് പ​ഴ​ശി സാ​ഗ​ർ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യെ​ന്ന് വൈ​ദ്യു​ത മ​ന്ത്രി എം.​എം. മ​ണി. പ​ഴ​ശി സാ​ഗ​ർ മി​നി ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ പ​വ​ർ​ഹൗ​സി​ന്‍റെ​യും ഇ​ല​ക്‌​ട്രോ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ന്‍റെ​യും പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കും. സാ​മൂ​ഹ്യ​പു​രോ​ഗ​തി​ക്ക് ഊ​ർ​ജ​ത്തി​ന്‍റെ ആ​വ​ശ്യം പോ​ലെ​ത​ന്നെ ഊ​ർ​ജ​സം​ര​ക്ഷ​ണ​വും പ്ര​ധാ​ന​മാ​ണ്. ഇ​തി​നാ​യി പ്ര​സ​ര​ണ​ന​ഷ്ടം പ​ര​മാ​വ​ധി കു​റ​ച്ച് 260 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യെ​ങ്കി​ലും ല​ഭി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കു​യി​ലൂ​ര്‍ എ​എ​ല്‍​പി സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത്‌ ന​ട​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​കൂ​ടി വ​രു​ന്ന​തോ​ടെ പ​ഴ​ശി പ​ദ്ധ​തി​പ്ര​ദേ​ശം സ​ഞ്ചാ​രി​ക​ളു​ടെ ആ​ക​ർ​ഷ​ണ​കേ​ന്ദ്ര​മാ​യി മാ​റു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.കെ​എ​സ്ഇ​ബി ഡ​യ​റ​ക്‌​ട​ർ ഡോ.​വി.​ശി​വ​ദാ​സ​ൻ, ചീ​ഫ് എ​ൻ​ജി​നി​യ​ർ സി​ജി ജോ​സ്, കെ​എ​സ്ഇ​ബി ഡ​യ​റ​ക്‌​ട​ർ ആ​ർ.​സു​കു, ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് ജോ​ർ​ജ്, കു​യി​ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​ഷം​സു​ദ്ദീ​ൻ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സി.​വി.​എ​ൻ യാ​സ​റ, കെ. ​ശോ​ഭ​ന, ചീ​ഫ് എ​ൻ​ജി​നി​യ​ർ കെ.​രാ​ജീ​വ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കു​യി​ലൂ​രി​ലെ അ​ണ​ക്കെ​ട്ടി​ന് സ​മീ​പ​മാ​ണ് വൈ​ദ്യു​ത​പ​ദ്ധ​തി​യും വ​രു​ന്ന​ത്. ച​ട​ങ്ങി​നു​ശേ​ഷം മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ തു​ര​ങ്ക​ത്തി​ലൂ​ടെ ന​ട​ന്നു.
113 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ 46 കോ​ടി രൂ​പ ചെ​ല​വി​ലു​ള്ള തു​ര​ങ്ക​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. 48 രൂ​പ കോ​ടി​യു​ടെ ഇ​ല​ക്‌​ട്രി​ക്ക​ൽ മെ​ക്കാ​നി​ക്ക​ൽ പ്ര​വൃ​ത്തി ടെ​ൻ​ഡ​ർ ചെ​യ്തു​ക​ഴി​ഞ്ഞു. പൂ​നെ ആ​സ്ഥാ​ന​മാ​യ കി​ർ​ലോ​സ്‌​ക​ർ ബ്ര​ദേ​ഴ്‌​സ് ക​മ്പ​നി​യാ​ണ് പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.
ജി​ല്ല​യി​ലെ ര​ണ്ടാ​മ​ത്തെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യാ​ണ് 7.50 മെ​ഗാ​വാ​ട്ട് സ്ഥാ​പി​ത​ശേ​ഷി​യു​ള്ള പ​ഴ​ശി സാ​ഗ​ര്‍ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി. ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള പ​ഴ​ശി ബാ​രേ​ജി​ല്‍​നി​ന്ന് അ​ധി​ക​മാ​യി ഒ​ഴു​ക്കി​ക്ക​ള​യു​ന്ന ജ​ലം ഉ​പ​യോ​ഗി​ച്ച് ഊ​ര്‍​ജോ​ത്പാ​ദ​നം ന​ട​ത്താ​ന്‍ വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​യാ​ണി​ത്. പ​ഴ​ശി ബാ​രേ​ജി​ന്‍റെ വ​ല​തു​ക​ര​യി​ല്‍ തു​ര​ങ്കം നി​ര്‍​മി​ച്ച് അ​തി​ലൂ​ടെ ജ​ലം പ്ര​വ​ഹി​പ്പി​ച്ച് 25 മെ​ഗാ​വാ​ട്ട് വീ​തം സ്ഥാ​പി​ത​ശേ​ഷി​യു​ള്ള മൂ​ന്ന് ജ​ന​റേ​റ്റ​റു​ക​ളി​ല്‍​നി​ന്ന് ഊ​ര്‍​ജം ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ദ്ധ​തി​യു​ടെ വാ​ര്‍​ഷി​ക ഉ​ത്പാ​ദ​ന​ശേ​ഷി 25.16 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​ണ്.
പ​ഴ​ശി റി​സ​ര്‍​വോ​യ​റി​ന്‍റെ വ​ല​തു​ക​ര​യി​ല്‍ ജ​ല​പ്ര​വേ​ശ​ന മാ​ര്‍​ഗ​ത്തി​നു​ള്ള നി​ര്‍​മി​തി​ക​ള്‍, 245 മീ​റ്റ​ര്‍ ആ​കെ നീ​ളം വ​രു​ന്ന മൂ​ന്നു ശാ​ഖ​ക​ളു​ള്ള തു​ര​ങ്കം, 2.5 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള മൂ​ന്ന് ഹൊ​റി​സോ​ണ്ട​ല്‍ ക​പ്ലാ​ന്‍ ട​ര്‍​ബ​യി​നു​ക​ളും ജ​ന​റേ​റ്റ​റു​ക​ളും, അ​ര​ക്കി​ലോ​മീ​റ്റ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള പ്ര​സ​ര​ണ സം​വി​ധാ​നം എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Related posts

കുടകിലേക്കുള്ള പൊതുഗതാഗതം നിലച്ചിട്ട് ഒന്നര മാസം; നി​യ​ന്ത്ര​ണം 30 വ​രെ നീ​ട്ടി

𝓐𝓷𝓾 𝓴 𝓳

തക്ഷശില ഗ്രന്ഥാലയം ഉദ്‌ഘാടനം ചെയ്തു

𝓐𝓷𝓾 𝓴 𝓳

ലയണ്‍സ് ഇരിട്ടി മഹോത്സവം അഖിലേന്ത്യാ പ്രദര്‍ശനം 17 മുതൽ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox