കണ്ണൂര്‍: പത്രപ്രവര്‍ത്തക പെന്ഷന് പദ്ധതി നടത്തിപ്പിലെ അപാകതകള്‍ പരിഹരിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ വാര്‍ഷിക ജനറല്‍ബോഡി യോഗം ആവശ്യപ്പെട്ടു. അശാസ്ത്രീയ നിബന്ധനകള്‍ കാരണം അര്‍ഹരായ നിരവധിപേര്‍ക്ക് പെന്ഷന് പദ്ധതിയില്‍ ചേരാനാകാത്ത സാഹചര്യമാണ്. യോഗം സംസ്ഥാന സമിതിയംഗം യു.പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.കെ.ഹാരിസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സിജി ഉലഹന്നാന് വരവുചെലവ് കണക്കും അവതരിപ്പിച്ചു. ടി.കെ.എ ഖാദര്‍, മട്ടന്നൂര്‍ സുരേന്ദ്രന്, സുനേഷ് മാത്യു എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സബിന പദ്മന്, സി. നാരായണന്, കബീര്‍ കണ്ണാടിപ്പറമ്പ്, എന്‍.പി.സി. രംജിത്, കൃഷ്ണന് കാഞ്ഞിരങ്ങാട്, സി.സുനില്‍കുമാര്‍, പി.സുരേശന്, ശ്രീകാന്ത്, കെ.ടി.ശശി, ഷിജിത്ത് കാട്ടൂര്‍, പി.വി.സനല്‍കുമാര്‍, ടി. ബിജുരാകേഷ് എന്നിവര്‍ പ്രസംഗിച്ചു.