28.6 C
Iritty, IN
September 23, 2023
  • Home
  • kannur
  • ഏളന്നൂര്‍ അല്‍ മദീന സുന്നി സെന്റെര്‍ ഉദ്ഘാടനം ചെയ്തു………..
kannur

ഏളന്നൂര്‍ അല്‍ മദീന സുന്നി സെന്റെര്‍ ഉദ്ഘാടനം ചെയ്തു………..

മട്ടന്നൂർ: ഇലാഹി സ്മരണയിലൂടെ ജീവിത വിശുദ്ധി കൈവരിച്ച മഹാത്മക്കളുടെ പാതയിലൂടെ സഞ്ചരിക്കാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന  പേരോട് അബ്ദുറഹ്മാന്‍ സഖാഫി. ഏളന്നൂരില്‍ സുന്നി സംഘടനകളുടെ ആസ്ഥാനകേന്ദ്രമായ അല്‍ മദീന സുന്നി സെന്റെര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരസ്പരം സഹകരിച്ചും സ്‌നേഹിച്ചും കഴിയുന്ന വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതാമനോഭാവം സൃഷ്ടിക്കാനുള്ള തല്‍പരകക്ഷികളുടെ നീക്കത്തിനെതിരെ ജാഗ്രതപാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പ്രഫ.യൂ.സി.അബ്ദുള്‍മജീദ് അധ്യക്ഷത വഹിച്ചു. സയ്യിദ് ശിഹാബുദ്ദീന്‍അഹ്ദല്‍ മുത്തന്നൂര്‍,സയ്യിദ്ഇബ്രാഹിംകോയക്കുട്ടിശിഹാബ്തങ്ങള്‍ വളപട്ടണം,സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങള്‍,  എന്‍ അബ്ദുള്‍ലത്തീഫ് സഅദി പഴശ്ശി, അബ്ദുള്ളക്കുട്ടി ബാഖവി, അശറഫ് സഖാഫി കാടാച്ചിറ, കെ.പി.കമാലുദ്ദീന്‍മൗലവി, അബ്ദുസലാംസഖാഫി കൂത്തുപറമ്പ്, അസൈനാര്‍ഹാജി, ഉമ്മര്‍ഹാജി, യൂസഫ്ഹാജി, ആറളം അബ്ദുറഹ്മാന്‍ഹാജി, ഷറഫുദ്ദീന്‍അമാനി, സി.സാജിദ്മാസ്റ്റര്‍, മിഖ്ദാദ്‌നിസാമി, മുഹമ്മദ് ഹാജി മട്ടന്നൂര്‍,ടി.കെ.അബൂബക്കര്‍ മൗലവി, ഷാജഹാന്‍മിസ്ബാഹി, എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കുള്ള ശുദ്ധജലവിതരണ പദ്ധതിയും എസ്.വൈ.എസ്. സാന്ത്വന കേന്ദ്രവും നാടിന് സമര്‍പ്പിച്ചു.

Related posts

വാ​യ്പാ സ​മ്പ​ർ​ക്ക മേ​ള: 165 കോ​ടി വാ​യ്പ അ​നു​വ​ദി​ച്ചു

ലോഗോ ക്ഷണിച്ചു*

𝓐𝓷𝓾 𝓴 𝓳

സ്വർണ്ണക്കള്ളന്മാർ വിലസുന്ന നാട്ടിൽ വഴിയരികിൽ നിന്നും കിട്ടിയ സ്വർണ്ണ പാദസരം ഉടമസ്ഥന് തിരിച്ചു നൽകി യുവാവ്

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox