കണ്ണൂർ: ഇന്ന് കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന് സ്കൂളില്‍ സാന്ത്വന സ്പര്‍ശം 2021 എന്ന പേരില്‍ അദാലത്ത് നടക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു കുറിപ്പ് പ്രചരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഈ കുറിപ്പുമായി സര്‍ക്കാരിന് ഒരു ബന്ധവുമില്ലെന്നും ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ് അറിയിച്ചു. ഉറവിടം വ്യക്തമല്ലാത്ത ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.