29.1 C
Iritty, IN
September 21, 2024
  • Home
  • Uncategorized
  • ബിരുദ തല പരീക്ഷയ്ക്ക് 2 ദിവസത്തെ ഇന്‍റർനെറ്റ് നിരോധനം ഏർപ്പെടുത്തി ജാർഖണ്ഡ്, നടപടി ചോദ്യപേപ്പർ ചോർച്ച തടയാൻ
Uncategorized

ബിരുദ തല പരീക്ഷയ്ക്ക് 2 ദിവസത്തെ ഇന്‍റർനെറ്റ് നിരോധനം ഏർപ്പെടുത്തി ജാർഖണ്ഡ്, നടപടി ചോദ്യപേപ്പർ ചോർച്ച തടയാൻ


റാഞ്ചി: കോപ്പിയടി തടയാൻ ഇന്‍റർനെറ്റ് നിരോധനവുമായി ജാർഖണ്ഡ്. ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷന്‍റെ ബിരുദ ലെവൽ പരീക്ഷക്കാണ് (ജാർഖണ്ഡ് ജനറൽ ഗ്രാജ്വേറ്റ് ലെവൽ കമ്പൈൻഡ് പരീക്ഷ – JGGLCCE). ഇന്‍റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്. ഇന്നും നാളെയും രാവിലെ 8 മുതൽ ഉച്ചക്ക് 1.30 വരെയാണ് സംസ്ഥാനത്ത് ഇന്‍റർനെറ്റ് നിരോധനം. സാമൂഹ്യ മാധ്യമങ്ങളിലൂടെ പേപ്പർ ചോരുന്നതടക്കമുള്ള മുൻകാല അനുഭവങ്ങളെ മുൻനിർത്തിയാണ് നടപടി. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടേതാണ് ഉത്തരവ്.

പരീക്ഷ സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ രീതിയിൽ നടത്താനാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ഉദ്യോഗാർത്ഥികൾക്ക് ഒരു സംശയത്തിനുമിട നൽകാത്ത പഴുതടച്ച നടപടികളാണ് സ്വീകരിക്കുന്നതെന്നും സർക്കാർ അറിയിച്ചു. അതേസമയം വോയ്‌സ് കോളുകളെയും ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റിയെയും നിയന്ത്രണം ബാധിക്കില്ല. ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 823 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നത്. ഏകദേശം 6.40 ലക്ഷം ഉദ്യോഗാർത്ഥികൾ ഇന്നും നാളെയുമായി പരീക്ഷ എഴുതും.

Related posts

മരിച്ച ആൽബിൻ കുസാറ്റിലെ വിദ്യാർത്ഥിയല്ല; ക്യാമ്പസിലെത്തിയത് സുഹൃത്ത് വിളിച്ചിട്ട്

Aswathi Kottiyoor

ആദായ നികുതി: പുതിയ സമ്പ്രദായത്തിൽ സ്ലാബുകൾ പരിഷ്‌കരിച്ചു; മൂന്ന് ലക്ഷം വരെ നികുതിയില്ല

Aswathi Kottiyoor

പാനൂർ ബോംബ് നിർമാണ കേസ്: അറസ്റ്റ് ചെയ്തത് സംഭവത്തിൽ പങ്കുണ്ടെന്ന് സംശയമുളളവരെയെന്ന് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox