24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • അന്നയുടെ മരണത്തിന് ഇടയായ സാഹചര്യം ഞെട്ടിക്കുന്നതെന്ന് വിഡി സതീശന്‍, നടക്കുന്നത് തൊഴിലാളി ചൂഷണം
Uncategorized

അന്നയുടെ മരണത്തിന് ഇടയായ സാഹചര്യം ഞെട്ടിക്കുന്നതെന്ന് വിഡി സതീശന്‍, നടക്കുന്നത് തൊഴിലാളി ചൂഷണം

എറണാകുളം: ജോലി സമ്മർദ്ദത്തെ തുടർന്ന് മരിച്ച യുവ ചാർട്ടേഡ് അക്കൗണ്ടന്‍റ് അന്നയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.അന്നയുടെ മരണത്തിന് ഇടയായ സാഹചര്യം ഞെട്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.തന്‍റെ മകളുടെ പ്രായം ഉള്ള കുട്ടിയാണ്. നടക്കുന്നത് തൊഴിലാളി ചൂഷണമാണ്.സംസ്ഥാന തലത്തിലും ദേശീയ തലത്തിലും തൊഴില്‍ സമ്മർദ്ദത്തിനു നിയന്ത്രണം ഉണ്ടാകാനുള്ള നിയമ നിർമാണം വേണം.അതിനു സമ്മർദ്ദം ചെലുത്തും.ശക്തമായ നടപടികൾ വേണം.കേരളത്തിൽ ഇത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്.തൊഴിലാളി നിയമങ്ങൾ ഇപ്പോൾ കോർപറേറ്റുകൾക്ക് വേണ്ടിയായി മാറി.അന്നയുടെ അമ്മ ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിക്കയച്ച കത്ത് കണ്ണ് തുറപ്പിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു

Related posts

പോയാൽ 500, അടിച്ചാൽ ചരിത്രത്തിലെ വലിയ സമ്മാനം; ‘തിരുവോണം’ ഭാഗ്യം ആർക്ക്?

Aswathi Kottiyoor

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൽ ഗതാഗത മന്ത്രിക്ക് കാര്യമില്ല, ചിലത് മാത്രം ഹൈലൈറ്റ് ചെയ്ത് ചാടേണ്ട; ഗണേഷ്കുമാർ

Aswathi Kottiyoor

*കേരളീയ കലകളുടെ സമ്മേളനവുമായി കേരളീയം*

Aswathi Kottiyoor
WordPress Image Lightbox