22.1 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി; കേരളത്തിൽ അടുത്ത 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത
Uncategorized

കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി; കേരളത്തിൽ അടുത്ത 7 ദിവസം വ്യാപക മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്. ഇന്ന് മുതൽ സെപ്തംബർ മൂന്ന് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതിനിടെ വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്ഥാൻ തീരത്തിനും മുകളിലായി ‘അസ്ന’ ചുഴലിക്കാറ്റ് സ്ഥിതിചെയ്യുന്നു. ഇന്ത്യൻ തീരത്ത് നിന്ന് അകന്ന് പോകുന്ന അസ്ന നാളെ രാവിലെ വരെ ചുഴലിക്കാറ്റായി തുടരും. തുടർന്നു സെപ്റ്റംബർ 2 രാവിലെയോടെ തീവ്ര ന്യൂനമർദ്ദമായി ശക്തി കുറയാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അതേസമയം വടക്കൻ ആന്ധ്രാ പ്രദേശിനും തെക്കൻ ഒഡിഷ തീരത്തിനും സമീപം മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് അർദ്ധ രാത്രിയോടെ വിശാഖപട്ടണത്തിനും ഗോപാൽപ്പൂരിനും ഇടയിൽ കലിംഗപട്ടണത്തിന് സമീപം കരയിൽ പ്രവേശിക്കാൻ സാധ്യതയെന്നും അറിയിപ്പുണ്ട്.

Related posts

കോടതിമുറിയില്‍ ഇഡിയോട് മുട്ടി അരവിന്ദ് കെജ്രിവാള്‍; ഷോ നടത്തുന്നുവെന്ന് ഇഡി

Aswathi Kottiyoor

കൊച്ചി വാട്ടർ മെട്രോക്ക് ഒരു വയസ് ; യാത്ര ചെയ്തത് 19. 72 ലക്ഷത്തിലധികം ആളുകൾ

Aswathi Kottiyoor

സ്വതന്ത്രൻ, ഇനി ഒരു രാഷ്ട്രീയത്തിനും അടിമയല്ല’: സംവിധായകൻ രാമസിംഹൻ ബിജെപി വിട്ടു

Aswathi Kottiyoor
WordPress Image Lightbox