22.7 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • സഹകരണബാങ്ക് ക്രമക്കേട്: ഹരിപ്പാട് സിപിഎമ്മിൽ പൊട്ടിത്തെറി; 36 അംഗങ്ങൾ രാജിവച്ചു
Uncategorized

സഹകരണബാങ്ക് ക്രമക്കേട്: ഹരിപ്പാട് സിപിഎമ്മിൽ പൊട്ടിത്തെറി; 36 അംഗങ്ങൾ രാജിവച്ചു

ആലപ്പുഴ∙ ഹരിപ്പാട് സിപിഎമ്മിൽ കൂട്ടരാജി. കുമാരപുരത്ത് 36 സിപിഎം അംഗങ്ങൾ രാജിക്കത്ത് നൽകി. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ജില്ലാ സെക്രട്ടറിക്കുമാണ് കത്തു നൽകിയത്. പാർട്ടി ഭരിക്കുന്ന കുമാരപുരം സഹകരണബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്നാണ് നടപടി.

ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ ഏരിയ കമ്മിറ്റി അംഗമായ ബിജു പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിൽ ഹരിപ്പാട് ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ പരാതി നൽകിയ ബിജുവിനെ ഒഴിവാക്കി. പിന്നീട് ഉൾപ്പെടുത്താമെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞെങ്കിലും വാക്കു പാലിച്ചില്ല. മാത്രമല്ല, ബാങ്കിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ചർച്ചയും നടന്നില്ല. ഇതേ തുടർന്നാണ് അംഗങ്ങൾ രാജിക്കത്ത് നൽകിയത്. ജില്ലാ സെക്രട്ടറിക്കും ജില്ലാ സെക്രട്ടേറിയറ്റംഗത്തിനുമെതിരെ കത്തിൽ രൂക്ഷ വിമർശനമാണ് ഉയർത്തിയിരിക്കുന്നത്.

Related posts

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഏറ്റുമുട്ടി, വടികൊണ്ടും പൊതിരെ തല്ലി, സംഭവം ജെഎന്‍യു ക്യാമ്പസിൽ, പൊലീസ് കേസ്

Aswathi Kottiyoor

വനിതാ സംവരണ ബില്ല് ഇന്ന് രാജ്യസഭയിൽ; രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമാകും

Aswathi Kottiyoor

‘മണ്ണിന് ബലക്കുറവുണ്ട്, മഴക്കാലം കഴിയുന്നതുവരെ ഏത് നിമിഷവും ഉരുൾപൊട്ടാം’; വടക്കാഞ്ചേരി അകമലയിൽ മുന്നറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox