22.3 C
Iritty, IN
September 10, 2024
  • Home
  • Uncategorized
  • പിഎസ്‍സി കോഴ വിവാദം; ആര്, ആര്‍ക്ക് പണം നല്‍കി? രണ്ടും കല്‍പ്പിച്ച് പ്രമോദ് കോട്ടൂളി, ഇന്ന് പരാതി നൽകും
Uncategorized

പിഎസ്‍സി കോഴ വിവാദം; ആര്, ആര്‍ക്ക് പണം നല്‍കി? രണ്ടും കല്‍പ്പിച്ച് പ്രമോദ് കോട്ടൂളി, ഇന്ന് പരാതി നൽകും

കോഴിക്കോട്: പിഎസ്‍സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സിപിഎം പുറത്താക്കിയ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി ഇന്ന് പൊലീസിൽ പരാതി നൽകും. തനിക്ക് എതിരായ കോഴ ആരോപണത്തിൽ ആര്, ആർക്ക് പണം നൽകി എന്ന് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് പൊലീസ് അടക്കമുള്ള ഏജൻസികൾക്ക് പരാതി നൽകുക. അതേസമയം, അഴിമതി ആരോപണത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും പ്രമോദിന്‍റെ അടുത്ത നീക്കത്തിൽ പാർട്ടിക്ക് ആശങ്കയുണ്ട്.

ഇന്നലെ പാർട്ടിക്ക് പരാതി നൽകിയ ശ്രീജിത്തിന്‍റെ വീടിന് മുന്നിൽ കുടുംബത്തെ കൂട്ടി നടത്തിയ പ്രതിഷേധം പാർട്ടി നേതൃത്വം പ്രതീക്ഷിച്ചിരുന്നില്ല. പ്രമോദിനെ തള്ളി പറഞ്ഞു കൂടുതൽ നേതാക്കൾ രംഗത്ത് വരാനും സാധ്യത ഉണ്ട്. പ്രമോദിന് സ്വാധീനമുള്ള കോട്ടൂളി മേഖലയിൽ പ്രവർത്തകരുടെ അകൽച്ച ഇല്ലാതാക്കാനുള്ള നീക്കവും സിപിഎം ജില്ലാ നേതൃത്വം നടത്തും. ആര് ആർക്ക് പണം നൽകി എന്നതിൽ വ്യക്തത വരുന്നത് വരെ പ്രതിഷേധം തുടരാനാണ് പ്രമോദിന്‍റെ തീരുമാനം.

Related posts

നിരോധിത പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ മൊത്ത വിതരണക്കാരനെ ആറളം പഞ്ചായത്തധികൃതർ പിടികൂടി –

Aswathi Kottiyoor

ഗ്രൂപ്പ് ചാംപ്യന്മാരായി ഇംഗ്ലണ്ട്, കൂടെ ഡെന്മാര്‍ക്കും! അമ്പരപ്പിച്ച് ഓസ്ട്രിയ, നെതര്‍ലന്‍ഡ്സ് കാത്തിരിക്കണം

Aswathi Kottiyoor

ഓഗസ്റ്റ് 15ന് 13 കാരിയുടെ വാട്ട്സ്ആപ്പിൽ മെസേജ്, അയച്ചത് അധ്യാപകൻ, ഓപ്പൺ ചെയ്തപ്പോൾ അശ്ലീലം; പൊക്കി പൊലീസ്

Aswathi Kottiyoor
WordPress Image Lightbox