24.3 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • ഇഖാമ പുതുക്കാൻ പോയപ്പോൾ ഞെട്ടി; മലയാളി പെട്ടത് കെണിയിൽ, സ്പോൺസർ അറിയാതെ ഇടനിലക്കാരൻ ‘ഹുറൂബാക്കി’
Uncategorized

ഇഖാമ പുതുക്കാൻ പോയപ്പോൾ ഞെട്ടി; മലയാളി പെട്ടത് കെണിയിൽ, സ്പോൺസർ അറിയാതെ ഇടനിലക്കാരൻ ‘ഹുറൂബാക്കി’


റിയാദ്: പുതിയ വിസ ഇഷ്യൂ ചെയ്യാനെന്ന് പറഞ്ഞ് സ്പോൺസറിൽനിന്ന് ‘അബ്ഷിർ’ പാസ്സ്‌വേർഡ് കൈക്കലാക്കി വക്കീൽ മലയാളിയെ നിയമപരമായ കെണിയിൽപ്പെടുത്തി. സ്പോൺസറുടെ കീഴിൽ നിന്ന് ഒളിച്ചോടിയെന്ന് അബ്ഷിർ വഴി ജവാസത്തിൽ പരാതിപ്പെട്ട് നിലമ്പൂർ സ്വദേശി ഉമറിനെ ‘ഹുറൂബാ’ക്കുകയായിരുന്നു. എന്നാൽ ഇതറിയാതെ ഉമർ ഇഖാമ പുതുക്കാൻ സ്പോൺസറെ സമീപിച്ചപ്പോഴാണ് താൻ ‘ഹുറൂബ്’ കെണിയിലാണെന്നും ഒരു വർഷം കഴിഞ്ഞന്നും അറിഞ്ഞത്.

ഹുറൂബ് എന്നാൽ സ്പോൺസറുടെ കീഴിൽനിന്ന് ഓടിപ്പോയെന്നാണ് അർഥം. ഇക്കാര്യം ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ജവാസത്തിൽ (സൗദി പാസ്പോർട്ട് വകുപ്പ്) രേഖപ്പെടുത്തുന്നതോടെ നിയമലംഘകനാകും. പിന്നീട് ഇഖാമ പുതുക്കാനോ രാജ്യത്ത് നിയമാനുസൃതം തുടരാനോ ജോലി ചെയ്യാനോ കഴിയാതെ വരും. നിശ്ചിത ശിക്ഷാനടപടികൾ നേരിട്ട് നാടുകടത്തൽ കേന്ദ്രം വഴി മാത്രമേ സ്വദേശത്തേക്ക് മടങ്ങാൻ കഴിയൂ എന്ന് മാത്രമല്ല പുതിയ വിസയിൽ സൗദിയിലേക്ക് തിരിച്ചുവരാനും കഴിയാതെ അജീവാനന്ത വിലക്കിലുമാവും.

ഇത്രയും കടുത്ത നിയമകുരുക്കിൽ താനകപ്പെട്ട വിവരം ഉമർ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഭാരവാഹികളായ സലീം മൂത്തേടം, റശീദ് തങ്കശ്ശേരി തുടങ്ങിയർ മുഖേന അറിഞ്ഞ ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ട്രഷറർ സൈനുദ്ദീൻ അമാനി ഉമറിെൻറ സ്പോൺസറെ സമീപിച്ച് പല തവണ ചർച്ച നടത്തുകയും പ്രശ്നപരിഹാരം തേടുകയും ചെയ്തു. താനല്ല ഉമറിനെ കെണിയിൽ കുടുക്കിയതെന്ന് സ്പോൺസർ പറഞ്ഞു. തുടർന്ന് അദ്ദേഹം ലേബർ ഓഫീസിൽ ഉമറിനെയും കൂട്ടി പോയെങ്കിലും ഹുറൂബ് നീക്കാൻ അതിന് നിശ്ചയിച്ച സമയപരിധി കഴിഞ്ഞതിനാൽ നിയമപരമായി സാധിക്കില്ലെന്ന മറുപടിയാണ് കിട്ടിയത്. തുടർന്ന് സൈനുദ്ദീൻ അമാനി തൊഴിൽ തർക്ക പരാഹാര കോടതിയെയും തർഹീലിനെയും (നാടുകടത്തൽ കേന്ദ്രം) സമീപിച്ച് നാട്ടിലേക്ക് പോകാനാവശ്യമായ രേഖകൾ ലഭ്യമാക്കി.

Related posts

നടപടി നേരിട്ട ‘ഹരിത’ നേതാക്കൾക്ക് യൂത്ത് ലീഗിൽ ഭാരവാഹിത്വം നൽകി മുസ്‍ലിം ലീഗ് നേതൃത്വം

Aswathi Kottiyoor

‘കെ.എസ്.ആര്‍.ടി.സി ശമ്പളം വൈകുന്നു എന്നത് അടിസ്ഥാന രഹിതമായ ആരോപണം’: ഗതാഗത മന്ത്രി ആന്റണി രാജു

Aswathi Kottiyoor

വർക്കല സ്വദേശിയെ അടിച്ചു നിലത്തുവീഴ്ത്തി സ്വര്‍ണമാല കവർന്നു, ആട് മോഷണ കേസിലും പ്രതികൾ, യുവാക്കൾ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox