24.3 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • കൈത്താങ്ങില്ലാതെ വയനാട്ടിലെ ടൂറിസം മേഖല; തിരിച്ച് പിടിക്കാനൊരുങ്ങി WDM-ഉം, AKTPA-യും
Uncategorized

കൈത്താങ്ങില്ലാതെ വയനാട്ടിലെ ടൂറിസം മേഖല; തിരിച്ച് പിടിക്കാനൊരുങ്ങി WDM-ഉം, AKTPA-യും

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തത്തിന് ശേഷം പ്രതിസന്ധിയിലായ വയനാട്ടിലെ ടൂറിസം മേഖലയെ കൈപിടിച്ചുയർത്താന്‍ പദ്ധതിയുമായി ഓൾ കേരള ടൂർ പാക്കേജേർസ് അസോസിയേഷനും വയനാട് ടെസ്റ്റിനേഷൻ മേക്കേർസും. കഴിഞ്ഞ ഒരു മാസമായി കനത്ത തിരിച്ചടിയാണ് വയനാട്ടിലെ ടൂറിസം മേഖല നേരിട്ട് കൊണ്ടിരിക്കുന്നത്. വയനാട്ടിലെ റിസോർട്ടുകളും ഹോംസ്റ്റേകളും പ്രവർത്തന രഹിതമായതിനാൽ പതിനായിരക്കണക്കിന് തൊഴിലാളികളുടെയും അവസ്ഥ ദുരിതത്തിലായി.

ടൂറിസം മേഖലയുടെ പ്രതിസന്ധിയിൽ പരിഹാരം കണ്ടെത്തുന്നതിനായി വയനാട് ഡെസ്റ്റിനേഷൻ മേക്കേർസിന്റെ സഹകരണത്തോടെ വയനാട്ടിലെ വിവിധ ടൂറിസം കേന്ദ്രങ്ങളും റിസോർട്ടുകളും സന്ദർശിക്കുകയും ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കുകയും ചെയ്തു. ഓൾ കേരള ടൂർ പാക്കേജേർസ് അസോസിയേഷന്റെ അറുപതോളം അം​ഗങ്ങളുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. കേരളത്തിലെ 14 ജില്ലകളിലെ ടൂർ ഓപ്പറേറ്റർമാർ കൂടാതെ കേരളത്തിന് പുറത്തു നിന്നുമുള്ള ടൂർ ഓപ്പറേറ്റർമാറും ഇതിൽ ഭാഗമായി.

വയനാട് ടൂറിസം സുരക്ഷിതമാണെന്ന സന്ദേശം വിനോദ സഞ്ചാരികളിലേക്ക് എത്തിക്കുന്നതിനായാണ് റിസോർട്ട് സന്ദർശനവും, ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചത്. പരിപാടിയിൽ വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ് പ്രസിഡന്റ്‌ പ്രവീൺ, ഓൾ കേരള ടൂർ പാക്കേജേർസ് അസോസിയേഷൻ പ്രസിഡന്റ്‌ ആസിഫ് പത്തൂരും പരിപാടിയിൽ പങ്കെടുത്തു.

Related posts

ആറന്മുളയിൽ 17 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ 48 കാരനായ രണ്ടാനച്ഛൻ പിടിയിൽ

Aswathi Kottiyoor

പനി ബാധിച്ച് അഞ്ച് വയസുകാരൻ മരിച്ചു

Aswathi Kottiyoor

ദില്ലി ടൂ കൊച്ചി വിമാനത്തിലെത്തി, പ്ലാൻ നടപ്പാക്കി തിരിച്ചു പോയി; പൊലീസ് മണത്ത് അറിയുമ്പോഴെ സംസ്ഥാനം വിട്ടു

Aswathi Kottiyoor
WordPress Image Lightbox