28.9 C
Iritty, IN
September 16, 2024
  • Home
  • Uncategorized
  • ഓഗസ്റ്റ് 15ന് 13 കാരിയുടെ വാട്ട്സ്ആപ്പിൽ മെസേജ്, അയച്ചത് അധ്യാപകൻ, ഓപ്പൺ ചെയ്തപ്പോൾ അശ്ലീലം; പൊക്കി പൊലീസ്
Uncategorized

ഓഗസ്റ്റ് 15ന് 13 കാരിയുടെ വാട്ട്സ്ആപ്പിൽ മെസേജ്, അയച്ചത് അധ്യാപകൻ, ഓപ്പൺ ചെയ്തപ്പോൾ അശ്ലീലം; പൊക്കി പൊലീസ്


പൂനെ: മഹാരാഷ്ട്രയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശമയച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. രക്ഷിതാക്കൾ പരാതി പറഞ്ഞിട്ടും നടപടിയെടുക്കാത്ത സ്കൂൾ പ്രിൻസിപ്പലും പിടിയിൽ. പൂനെ റൂറലിലെ ദൗണ്ട് തഹസിൽ ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം. 42 കാരനായ അധ്യാപകനാണ് തന്‍റെ ക്ലാസിലെ പതിമൂന്ന് വയസുകാരിയായ വിദ്യാർത്ഥിനിക്ക് അശ്ലീല സന്ദേശം അയച്ചത്.

ഓഗസ്റ്റ് 15നാണ് അധ്യാപകൻ വിദ്യാർത്ഥിനിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അച്ചത്. പെൺകുട്ടിയുടെ പിതാവ് ഫോൺ നോക്കുമ്പോഴാണ് സന്ദേശം കാണുന്നത്. ഇതോടെ പെൺകുട്ടിയുടെ പിതാവ് സ്കൂളിലെത്തി അധ്യാപകനെതിരെ പ്രിൻസിപ്പലിനോട് പരാതി പറഞ്ഞു. എന്നാൽ പ്രിൻസിപ്പൽ തന്‍റെ പരാതി ചെവികൊണ്ടില്ലെന്നും അധ്യാപകനെതിരെ നടപടി എടുത്തില്ലെന്നും രക്ഷാതാവ് പറയുന്നു.

തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഗ്രാമത്തിലെത്തി നടത്തിയ അന്വേഷണത്തിൽ പൊലീസ് വ്യാഴാഴ്ച പൂനെ റൂറൽ പൊലീസ് സ്വമേധയാ കേസെടുത്തു. പിന്നാലെ അധ്യാപകനെയും കേസ് മൂടിവെക്കാൻ ശ്രമിച്ച സ്കൂൾ പ്രിൻസിപ്പലിനെയും അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടണ്ടെന്നും വിശദമായ അന്വേഷണം നടത്തി തടർ നടപടി സ്വീകരിക്കുമെന്നും പൂനെ റൂറൽ പൊലീസ് എസ്പി പങ്കജ് ദേശ്മുഖ് പറഞ്ഞു. ഐപിസി വകുപ്പുകൾ പ്രകാരവും പോക്സോ വകുപ്പ് പ്രകാരവുമാണ് അദ്യാപകനെതിരെ കേസെടുത്തിട്ടുള്ളത്.

Related posts

മിസോറാമിൽ സോറാം പീപ്പിള്‍സ് മൂവ്‌മെന്റിന് വൻ മുന്നേറ്റം; 29 സീറ്റിൽ മുന്നിൽ

Aswathi Kottiyoor

അരിക്കൊമ്പനെ ഉൾക്കാട്ടിൽ തുറന്നുവിട്ടു; മുറിവുകൾ പ്രശ്നമുള്ളതല്ലെന്ന് വിലയിരുത്തൽ

Aswathi Kottiyoor

അടയ്ക്ക മോഷ്ടിച്ചുവെന്ന് ആരോപിച്ച് ക്രൂരമർദനം; ശ്രീകൃഷ്ണപുരം സ്വദേശി സുകുമാരൻ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox