• Home
  • kannur
  • കണ്ണൂർ ജില്ലയുടെ ആരോഗ്യം അടുത്തറിഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോർജ്
kannur

കണ്ണൂർ ജില്ലയുടെ ആരോഗ്യം അടുത്തറിഞ്ഞ് ആരോഗ്യമന്ത്രി വീണാ ജോർജ്

വേദനിക്കുന്നവരെ ചേർത്തുപിടിച്ചും പരാതികൾ ചോദിച്ചറിഞ്ഞും ആശ്വസിപ്പിച്ചും ആരോഗ്യമന്ത്രി വീണാ ജോർജ്. രാവിലെ 8.30നു കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലാണ് ആദ്യമെത്തിയത്. അപ്പോഴേക്കും നിവേദനങ്ങളും പരാതികളുമായി ജനങ്ങൾ കാത്തിരിപ്പുണ്ടായിരുന്നു. ഏവരെയും സ്വീകരിച്ച മന്ത്രി എല്ലാം പരിഗണിക്കുമെന്ന് ഉറപ്പുനൽകി. പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിയപ്പോൾ ആദ്യം കേട്ടത് വരാന്തയിൽ ഫാനില്ലെന്ന പരാതി. ഉടൻതന്നെ ഫാൻ സ്ഥാപിക്കാൻ മെഡിക്കൽ ഓഫിസർക്കു നിർദേശം നൽകി.

തുടർന്ന് ഇരിട്ടി, ഇരിക്കൂർ, തളിപ്പറമ്പ് താലൂക്ക് ആശുപത്രികളിലും സമാനരീതിയിൽ സന്ദർശനം. സാധാരണക്കാർക്കു സർക്കാർ ആശുപത്രികളിലൂടെ ലഭ്യമായ നൂതന ചികിത്സയ്ക്കു നന്ദി പറഞ്ഞു പലരും സന്തോഷം പങ്കിട്ടു. മാങ്ങാട്ടുപറമ്പ് ഇകെ നായനാർ സ്മാരക ഗവ.സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ കാഴ്ച അൽപം വ്യത്യസ്തമായിരുന്നു. കടമ്പേരി പീലേരിയിലെ നാലാം ക്ലാസുകാരി ദേവാഞ്ചനയാണു മന്ത്രിയെ വരവേറ്റത്. ജന്മനാ ഹൃദയത്തിനു തകരാറുണ്ടായിരുന്ന ദേവാഞ്ചനയ്ക്ക് 2022ൽ സംസ്ഥാന സർക്കാരിന്റെ ‘ഹൃദ്യം’ പദ്ധതിയിലൂടെ സൗജന്യ ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു.

ഇതിനു നന്ദി പറയാനാണ് അച്ഛൻ മനീഷിനും അമ്മ അഞ്ജുവിനുമൊപ്പമെത്തിയത്. ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞ ശേഷം പഠിച്ചു മിടുക്കിയാകണമെന്നും മന്ത്രി പറഞ്ഞു. അവസാന സന്ദർശനം ജില്ലാ ആശുപത്രിയിലായിരുന്നു. പുതിയ സൂപ്പർ സ്‌പെഷൽറ്റി ബ്ലോക്കിന്റെ നിർമാണം വിലയിരുത്തി. ജില്ലയിലെ സന്ദർശനത്തിലൂടെ കണ്ടെത്തിയ പ്രശ്‌നങ്ങൾ വിശദമായി ചർച്ച ചെയ്യാൻ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും.

Related posts

കണ്ണൂരിൽ ഫയർഫോഴ്​സ്​ അക്കാദമി കം റിസർച്​​ സെൻറർ വരുന്നു

Aswathi Kottiyoor

കൊട്ടിയൂർ -വയനാട് ചുരം പാത: അറ്റകുറ്റപ്പണികൾ പുനരാരംഭിച്ചു

Aswathi Kottiyoor

ആ​റ​ള​ത്തെ ആ​ദി​വാ​സി ഭൂ​മി പി​ടി​ച്ചെ​ടു​ത്ത് ആ​ന സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​ക്കാ​നു​ള്ള നീ​ക്കം നി​യ​മ വി​രു​ദ്ധ​മെ​ന്ന്

Aswathi Kottiyoor
WordPress Image Lightbox