• Home
  • Uncategorized
  • മരുന്ന് കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ഫാക്ടറി സ്ഥാപിച്ച് ലഹരിനിർമാണം: കെമിക്കൽ എഞ്ചിനീയർ അറസ്റ്റിൽ, വൻ ലഹരിവേട്ട
Uncategorized

മരുന്ന് കമ്പനിയിലെ ജോലി ഉപേക്ഷിച്ച് ഫാക്ടറി സ്ഥാപിച്ച് ലഹരിനിർമാണം: കെമിക്കൽ എഞ്ചിനീയർ അറസ്റ്റിൽ, വൻ ലഹരിവേട്ട

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സാംഭാജി നഗറിലെ വൻ ലഹരിവേട്ടയില്‍ ഗുജറാത്ത് സ്വദേശിയായ കെമിക്കല്‍ എഞ്ചിനീയര്‍ അറസ്റ്റില്‍. സൂറത്ത് സ്വദേശിയായ ജിതേഷ് ഹിൻഹോറിയ ആണ് അറസ്റ്റിലായത്. സാംഭാജി നഗറിൽ ലഹരി നിർമ്മാണ ഫാക്ടറിയും കണ്ടെത്തി. രണ്ടിടത്തായി നടന്ന റെയ്ഡില്‍ 500 കോടി രൂപയുടെ ലഹരിമരുന്നുകളാണ് പിടികൂടിയത്.അഹമ്മദാബാദ് സിറ്റി ക്രൈംബ്രാഞ്ചും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡിആർഐ) നടത്തിയ സംയുക്ത ഓപ്പറേഷനിലാണ്, മഹാരാഷ്ട്രയിലെ ഔറംഗബാദിലെ രണ്ട് സ്ഥലങ്ങളിൽ വന്‍ ലഹരിവേട്ട നടന്നത്. 23,000 ലിറ്റർ രാസവസ്തുക്കൾ, 23 കിലോ കൊക്കെയിന്‍ ഉള്‍പ്പെടെ കണ്ടെടുത്തു.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചിന്‍റെയും ഡിആർഐയുടെയും സംഘങ്ങൾ ഔറംഗാബാദിൽ ക്യാമ്പ് ചെയ്ത് കെമിക്കല്‍ എഞ്ചിനീയറുടെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു. ശനിയാഴ്ചയാണ് സ്ഥാപനത്തിൽ റെയ്ഡ് നടത്തിയത്. രണ്ട് ഫാക്ടറികളിലൊന്നിൽ നിന്നാണ് ഹിൻഹോറിയയെയും ജീവനക്കാരനെയും പിടികൂടിയത്. രാസവസ്തുക്കൾ പിടിച്ചെടുത്ത് ഫാക്ടറികൾ സീൽ ചെയ്തു.

Related posts

കുടുംബശ്രീ സി ഡി എസുകൾക്ക് വായ്പ*

Aswathi Kottiyoor

വിദ്യാലയങ്ങൾക്ക് നാളെ അവധി; കാരണം കനത്ത മഴയും അസ്ഥിര കാലാവസ്ഥയും; ഒമാനിൽ നിന്നും അറിയിപ്പ്

Aswathi Kottiyoor

മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിനുള്ളില്‍ യുവതിയുടെ മൃതദേഹം

Aswathi Kottiyoor
WordPress Image Lightbox