• Home
  • kannur
  • കൊട്ടിയൂർ -വയനാട് ചുരം പാത: അറ്റകുറ്റപ്പണികൾ പുനരാരംഭിച്ചു
kannur

കൊട്ടിയൂർ -വയനാട് ചുരം പാത: അറ്റകുറ്റപ്പണികൾ പുനരാരംഭിച്ചു

കേ​ള​കം: കൊ​ട്ടി​യൂ​ർ – വ​യ​നാ​ട് ചു​രം പാ​ത​യു​ടെ നി​ർ​ത്തി​വെ​ച്ച അ​റ്റ​കു​റ്റ പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ച്ചു. നീ​ണ്ട മു​റ​വി​ളി​ക്ക് ശേ​ഷം അ​മ്പാ​യ​ത്തോ​ട്-​പാ​ൽ​ച്ചു​രം-​ബോ​യ്സ് ടൗ​ൺ റോ​ഡി​ൽ നി​ർ​ത്തി​യ പ്ര​വൃ​ത്തി​യാ​ണ് വീ​ണ്ടും തു​ട​ങ്ങി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് അ​ധി​കൃ​ത​രും ക​രാ​റു​കാ​ര​നും തൊ​ഴി​ലാ​ളി​ക​ളും സ്ഥ​ല​ത്തെ​ത്തി.​മുമ്പ് പ്ര​വൃ​ത്തി ന​ട​ത്തി​യ സ്ഥ​ല​ങ്ങ​ളി​ലെ ക​ല്ലു​ക​ളും മ​ണ്ണും നീ​ക്കം ചെ​യ്യു​ന്ന പ്ര​വൃ​ത്തി​യാ​ണ് നി​ല​വി​ൽ ആ​രം​ഭി​ച്ച​ത്. ബു​ധ​നാ​ഴ്ച മു​ത​ൽ റോ​ഡി​ലെ കു​ഴി​ക​ളി​ൽ ടാ​റി​ങ്ങും മെ​റ്റ​ലും ഉ​പ​യോ​ഗി​ച്ച് ലോ​ക്ക് ചെ​യ്യു​ന്ന പ്ര​വൃ​ത്തി
തു​ട​ങ്ങ​ണ​മെ​ന്ന് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് അ​ധി​കൃ​ത​ർ ക​രാ​റു​കാ​ര​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
നി​ല​വി​ൽ റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​ച്ച ശേ​ഷം ടാ​റി​ങ് പ്ര​വൃ​ത്തി​യാ​ണ് ആ​രം​ഭി​ക്കു​ക. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ടാ​റി​ങ് പ്ര​വൃ​ത്തി​യോ​ടൊ​പ്പം ഹെ​യ​ർ​പി​ൻ വ​ള​വു​ക​ളി​ൽ ഇ​ന്റ​ർ​ലോ​ക്ക് പാ​കു​ന്ന പ്ര​വൃ​ത്തി​യും ന​ട​ത്തും. 85 ല​ക്ഷം രൂ​പ​യു​ടെ പ്ര​വൃ​ത്തി​യി​ൽ ഏ​ക​ദേ​ശം 11 ല​ക്ഷം രൂ​പ​യു​ടെ പ്ര​വൃ​ത്തി മാ​ത്ര​മാ​ണ് മ​ഴ​ക്ക് മു​മ്പ് ന​ട​ന്നി​രു​ന്ന​ത്. ബാ​ക്കി മ​ഴ കു​റ​യു​ന്ന​ത​നു​സ​രി​ച്ച് പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​വൃ​ത്തി നി​ർ​ത്തി ക​രാ​റു​കാ​ര​ൻ മ​ട​ങ്ങി​യ​ത്.

ഹെ​യ​ർ​പി​ൻ വ​ള​വു​ക​ളി​ൽ ഇ​ന്റ​ർ​ലോ​ക്ക് ചെ​യ്യു​ന്ന സ​മ​യ​ങ്ങ​ളി​ൽ റോ​ഡ് അ​ട​ച്ചി​ട്ടാ​യി​രി​ക്കും പ്ര​വൃ​ത്തി ന​ട​ത്തു​ക​യെ​ന്ന് കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. ചു​രം​പാ​ത ഹി​ൽ ഹൈ​വേ പ്രോ​ജ​ക്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ക്കു​ന്ന​തി​ന് 35.67 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി​യും ല​ഭി​ച്ചി​ട്ടു​ണ്ട്

Related posts

ഇന്ന് വാ​ക്സി​നേ​ഷ​ന്‍ 77 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor

കണ്ണൂരിൽ വൻ MDMA വേട്ട*

Aswathi Kottiyoor

ഐആർപിസി കോവിഡ് കൺട്രോൾറൂം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox