22.5 C
Iritty, IN
November 21, 2024
  • Home
  • kannur
  • ഫിറ്റ്നസ് ബസ് ചൊവ്വാഴ്ച മുതൽ ജില്ലയിൽ
kannur

ഫിറ്റ്നസ് ബസ് ചൊവ്വാഴ്ച മുതൽ ജില്ലയിൽ

സംസ്ഥാന കായിക യുവജന കാര്യാലയവും സ്പോർട്സ് കേരള ഫൗണ്ടേഷനും ചേർന്ന് ഫിറ്റ്‌നസ്, മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ കാമ്പയിന്റെ ഭാഗമായി വിദ്യാർഥികളുടെ കായിക ക്ഷമത പരിശോധിക്കുന്നു. ഇതിനായുള്ള ഫിറ്റ്നസ് ബസ് ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസം ജില്ലയിൽ പര്യടനം നടത്തും. കണ്ണൂർ ജിവിഎച്ച്എസ്എസിലാണ് ആദ്യ പരിപാടി. മാർച്ച് ഒന്നിന് രാവിലെ അഴീക്കൽ ജിആർഎഫ്ടി ഹൈസ്‌കൂളിലും ഉച്ചക്ക് ശേഷം പട്ടുവം മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലും ബസെത്തും. പട്ടുവം എംആർഎസിലെ പരിശോധന മാർച്ച് രണ്ടിന് ഉച്ചവരെ തുടരും. ആറു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളുടെ കായികക്ഷമതയാണ് പരിശോധിക്കുക. ശാരീരിക ശേഷി പരിശോധിക്കുന്നതിനുള്ള യോ-യോ ടെസ്റ്റ്, പ്ലാങ്ക്, സ്‌കൗട്ട്, മെഡിസിൻ ബോൾ ത്രോ, പുഷ് അപ്സ്, മെയ് വഴക്കം പരിശോധിക്കാനുള്ള സിറ്റ് ആൻഡ് റീച്ച്, ശരീര തുലനാവസ്ഥ അളക്കാനുള്ള ടെസ്റ്റുകൾ തുടങ്ങി 13ഓളം പരിശോധനകളാണ് നടത്തുക. പ്രതിഭയുള്ള കുട്ടികളെ കണ്ടെത്തി അനുയോജ്യമായ കായിക ഇനങ്ങളിലേക്ക് തിരിച്ചുവിടാനും പരിശീലനവും വ്യായാമവും ഭക്ഷണവും ക്രമീകരിക്കാനും ഇതിലൂടെ സാധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്കാവശ്യമായ പരിശീലന പ്രോട്ടോക്കോൾ രൂപകൽപന ചെയ്യാനാവും.

Related posts

പറശ്ശിനിയിൽ വാട്ടർ ടാക്‌സി ഇന്ന്‌ തുടങ്ങും

Aswathi Kottiyoor

തിരഞ്ഞെടുപ്പ് പ്രചാരണം: പ്രിന്റിങ്‌ പ്രസ്സുകളും സ്ഥാനാർഥികളും നിർദേശങ്ങൾ പാലിക്കണം…….

Aswathi Kottiyoor

കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ144 പ്ര​ഖ്യാ​പി​ച്ചു

Aswathi Kottiyoor
WordPress Image Lightbox