27.1 C
Iritty, IN
July 27, 2024
  • Home
  • kannur
  • പറശ്ശിനിയിൽ വാട്ടർ ടാക്‌സി ഇന്ന്‌ തുടങ്ങും
kannur

പറശ്ശിനിയിൽ വാട്ടർ ടാക്‌സി ഇന്ന്‌ തുടങ്ങും

കോവിഡ്‌ രണ്ടാംഘട്ടത്തിൽ നിർത്തിയ വാട്ടർ ടാക്‌സി സർവീസ്‌ പറശ്ശിനി പുഴയിൽ തിങ്കളാഴ്‌ച തുടങ്ങും.
ജലഗതാഗത വകുപ്പിന്റെ രണ്ടാമത്തെ വാട്ടർ ടാക്‌സിയുടെ സർവീസായിരുന്നു അഞ്ചുമാസമായി മുടങ്ങിയിരുന്നത്‌.ഏപ്രിൽ മുതൽ സർവീസ്‌ നിർത്തിയതിനാൽ എൻജിൻ ഉൾപ്പെടെ തകരാറിലായിരുന്നു. സർവീസ്‌ നടത്തി ട്രയൽറൺ പൂർത്തിയാക്കിയ ശേഷമാണ്‌ പൊതുജനങ്ങൾക്ക്‌ സർവീസ്‌ തുടങ്ങുന്നത്‌. 10 പേർക്ക് സഞ്ചരിക്കാവുന്ന 30 കിലോമീറ്റർ വേഗതയുള്ള ടാക്‌സിയാണിത്. രാവിലെ എട്ടിന്‌ സർവീസ്‌ തുടങ്ങും. 15 മിനിറ്റ്‌ സഞ്ചരിക്കാൻ ഒരാൾക്ക് 40 രൂപ. 10 പേർക്ക്‌ അരമണിക്കൂറിന്‌ 750 രൂപ. മണിക്കൂറിന്‌ 1500 രൂപ. ബുക്കിങ്ങിന്‌: 9947819012, 940050340.

Related posts

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു –

Aswathi Kottiyoor

സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സ​മ്മേ​ള​നം 10 മു​ത​ൽ 12 വ​രെ എ​രി​പു​ര​ത്ത്

Aswathi Kottiyoor

സ്കൂ​ൾ തു​റ​ക്കു​ന്പോ​ൾ ല​ഹ​രി​ക്ക് ത​ട​യി​ടാ​ൻ പോ​ലീ​സും എ​ക്സൈ​സും

Aswathi Kottiyoor
WordPress Image Lightbox