24.4 C
Iritty, IN
November 30, 2023
  • Home
  • kannur
  • കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ144 പ്ര​ഖ്യാ​പി​ച്ചു
kannur

കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ144 പ്ര​ഖ്യാ​പി​ച്ചു

കണ്ണൂർ: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ144 പ്ര​ഖ്യാ​പി​ച്ചു. കോ​വി​ഡ്-19 പോ​സ​റ്റീ​വ് കേ​സു​ക​ളി​ലു​ണ്ടാ​യ അ​നി​യ​ന്ത്രി​ത​മാ​യി വ​ർ​ധ​ന​വ് ജി​ല്ല​യി​ലെ നി​ല​വി​ലെ ആ​രോ​ഗ്യ​സം​വി​ധാ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​ക്കാ​നും മ​നു​ഷ്യ​ജീ​വ​നു ത​ന്നെ ഭീ​ഷ​ണി​യാ​കാ​നു​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ത്തി​ൽ കൂ​ടു​ത​ൽ കോ​വി​ഡ് പോ​സ‌ി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള ജി​ല്ല​യി​ലെ വാ​ർ​ഡ്/ ഡി​വി​ഷ​നു​ക​ളി​ൽ ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മം 1973 വ​കു​പ്പ് 144 പ്ര​കാ​രം ജി​ല്ലാ​ക​ള​ക്ട​ർ ടി.​വി. സു​ഭാ​ഷ് നി​രോ​ധാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്. ഉ​ത്ത​ര​വ് ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ 27 അ​ർ​ധ​രാ​ത്രി 12 വ​രെ നി​ല​നി​ൽ​ക്കും. ഉ​ത്ത​ര​വി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന പ​ക്ഷം ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം 1860 സെ​ക്‌‌​ഷ​ൻ 188 പ്ര​കാ​രം ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.
144 പ്രകാരം പൊ​തു/​സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ൽ അ​ഞ്ചി​ൽ കൂ​ടു​ത​ലു​ള്ള യാ​തൊ​രു​വി​ധ കൂ​ടി​ച്ചേ​ര​ലു​ക​ൾ അ​നു​വ​ദ​നീ​യ​മ​ല്ല. എ​ല്ലാ​വി​ധ ഗ്രൂ​പ്പ് മ​ത്സ​ര​ങ്ങ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ൾ, ട​ർ​ഫു​ക​ൾ, ജിം, ​ക​രാ​ട്ടെ, കു​ങ്ഫു എ​ന്നി​വ അ​നു​വ​ദ​ിക്കില്ല. ഉ​ത്സ​വ​ങ്ങ​ൾ മ​റ്റു മ​ത​പ​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ പൊ​തു​ജ​ന പ​ങ്കാ​ജി​ത്തം ഒ​ഴി​വാ​ക്കി ച​ട​ങ്ങു​ക​ൾ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​ണം.
ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റോ​റ​ന്‍റു​ക​ൾ, ബാ​റു​ക​ൾ, ത​ട്ടു​ക​ൾ എ​ന്നി​വ സീ​റ്റിം​ഗ് ക​പ്പാ​സി​റ്റി​യു​ടെ 50 ശ​ത​മാ​നം മാ​ത്രം ആ​ൾ​ക്കാ​രെ പ്ര​വേ​ശി​പ്പി​ച്ച് രാ​ത്രി ഒ​ൻ​പ​ത് വ​രെ മാ​ത്രം തു​റ​ന്നു​പ്ര​വ​ർ​ത്തി​പ്പി​ക്കാം. മ​രു​ന്നു​ഷോ​പ്പു​ക​ൾ, അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ എ​ന്നി​വ ഒ​ഴി​കെ​യു​ള്ള ക​ട​ക​ൾ രാ​ത്രി ഏ​ഴു വ​രെ മാ​ത്രം തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാം.
സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ, ബാ​ങ്കു​ക​ൾ പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം എ​ന്നി​വ പ​തി​വ് പോ​ലെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക‌ാം.

നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച പ്ര​ദേ​ശ​ങ്ങ​ൾ

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ: കൊ​ക്കേ​ൻ​പാ​റ, പ​ള്ളി​ക്കു​ന്ന്, ത​ളാ​പ്പ്, ഉ​ദ​യം​കു​ന്ന്, പൊ​ടി​ക്കു​ണ്ട്, കൊ​റ്റാ​ളി, ക​ക്കാ​ട് നോ​ർ​ത്ത്, ശാ​ദു​ലി​പ്പ​ള്ളി, പ​ള്ളി​പ്രം, വാ​രം, വ​ലി​യ​ന്നൂ​ർ, ചേ​ലോ​റ, മാ​ച്ചേ​രി, പ​ള്ളി​പ്പൊ​യി​ൽ, കാ​പ്പാ​ട്, എ​ള​യാ​വൂ​ർ നോ​ർ​ത്ത്, മു​ണ്ട​യാ​ട്, എ​ട​ച്ചൊ​വ്വ, അ​തി​ര​കം, കാ​പ്പി​ച്ചേ​രി, ആ​റ്റ​ട​പ്പ, ചാ​ല, ഏ​ഴ​ര, ‌ആ​ലി​ങ്കീ​ൽ, തോ​ട്ട​ട, ആ​ദി​ക​ട​ലാ​യി, വെ​ത്തി​ല​പ്പ​ള്ളി, ചൊ​വ്വ, താ​ണ, ക​സാ​ന​ക്കോ​ട്ട, പ​ഞ്ഞി​ക്ക​യി​ൽ ഡി​വി​ഷ​നു​ക​ൾ.
പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ: ക​ണി​യേ​രി, വെ​ള്ളൂ​ര്‍ ഈ​സ്റ്റ്, ഏ​ച്ചി​ലാം​വ​യ​ല്‍, ക​ണ്ടോ​ത്ത്, കോ​റോം നോ​ര്‍​ത്ത്, കോ​റോം സെ​ന്‍​ട്ര​ല്‍, കാ​നാ​യി സൗ​ത്ത്, പ​ര​വ​ന്ത​ട്ട, കോ​ക്കോ​ട്ട്, ചി​റ്റാ​രി​ക്കൊ​വ്വ​ല്‍, പെ​രു​മ്പ, ഹോ​സ്പി​റ്റ​ല്‍, ടൗ​ണ്‍ വാ​ര്‍​ഡ്, ക​ണ്ട​ങ്കാ​ളി സൗ​ത്ത്, പു​ഞ്ച​ക്കാ​ട്, കൊ​റ്റി, മ​മ്പ​ലം, ഗ്രാ​മം ഈ​സ്റ്റ്, ഗ്രാ​മം വെ​സ്റ്റ്, കേ​ളോ​ത്ത് സൗ​ത്ത്, ക​വ്വാ​യി, താ​യി​നേ​രി വെ​സ്റ്റ്, താ​യി​നേ​രി ഈ​സ്റ്റ്, അ​ന്നൂ​ര്‍ സൗ​ത്ത്, അ​ന്നൂ​ര്‍ ഈ​സ്റ്റ് വാ​ർ​ഡു​ക​ൾ
ത​ല​ശേ​രി ന​ഗ​ര​സ​ഭ: കു​ന്നോ​ത്ത്, കാ​വും​ഭാ​ഗം, കു​യ്യാ​ലി, കോ​ടി​യേ​രി വെ​സ്റ്റ്, കോ​ടി​യേ​രി, ടെ​ന്പി​ൾ, തി​രു​വ​ങ്ങാ​ട്, കാ​യ്യ​ത്ത്, ചേ​റ്റം​കു​ന്ന് വാ​ർ​ഡു​ക​ൾ.
ചെ​റു​താ​ഴം പ​ഞ്ചാ​യ​ത്ത്: പു​റ​ച്ചേ​രി, ആ​ര​തി​പ്പ​റ​ന്പ്, അ​ര​ത്തി​ൽ, പി​ലാ​ത്ത​റ, പെ​രി​യാ​ട്ട്, കു​ള​പ്പു​റം, അ​തി​യ​ടം, കൊ​വ്വ​ൽ, മ​ണ്ടൂ​ർ, ക​ക്കോ​ന്നി വാ​ർ‌​ഡു​ക​ൾ.
ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത്: കോ​ലു​വ​ള്ളി, ചു​ണ്ട, പു​ളി​ങ്ങോം, ഇ​ട​വ​ര​മ്പ, ക​രി​യി​ക്ക​ര, കോ​ഴി​ച്ചാ​ല്‍, പ്രാ​പ്പോ​യി​ല്‍, പാ​റോ​ത്തും​നീ​ര്‍ വാ​ർ​ഡു​ക​ൾ.
ഇ​രി​ട്ടി ന​ഗ​ര​സ​ഭ: എ​ട​ക്കാ​നം, ന​രീ​ക്കു​ണ്ടം, ന​ടു​വ​നാ​ട്, മ​ണ്ണോ​റ വാ​ർ​ഡു​ക​ൾ.

Related posts

സ്വന്തം കിടപ്പാടം പോലും വിറ്റ് പാര്‍ട്ടി ഓഫീസ് പണിത നേതാവ്; വിടവാങ്ങുന്നത് കണ്ണൂര്‍ കോണ്‍ഗ്രസിന്റെ മുഖം

Aswathi Kottiyoor

വീട്ടുപറമ്പിൽ പീരങ്കി കണ്ടെത്തി*

Aswathi Kottiyoor

കണ്ണൂർ എയർപോർട്ട് പഠിക്കൽ ധർണ്ണ സമരം സംഘടിപ്പിക്കും

Aswathi Kottiyoor
WordPress Image Lightbox