പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകളും കൊടിതോരണങ്ങളും നീക്കംചെയ്യാന്‍ പ്രാദേശികതലത്തിലും ജില്ലാ തലത്തിലും സമിതികളെ നിയോഗിക്കണമെന്ന ഹൈക്കോടതിയുടെ നിര്ദേശമനസുസരിച്ച് ഇന്നലെ ഉത്തരവിറക്കിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
പാതയോരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള അനധികൃത ഫ്ളക്സ് ബോര്‍ഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഒരുകൂട്ടം ഹര്‍ജികളിലാണ് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ അശോക് എം. ചെറിയാന് ഇക്കാര്യം അറിയിച്ചത്.
സര്‍ക്കാരിന്റെ പുതിയ ഉത്തരവിനെത്തുടര്‍ന്ന് വിഷയം പരിശോധിച്ചു റിപ്പോര്‍ട്ട് നല്കാന് അമിക്കസ് ക്യൂറിക്കു നിര്‍ദേശം നല്കി, ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഹര്‍ജികള്‍ ഡിസംബര്‍ 20 നു പരിഗണിക്കാനായി മാറ്റി.
ഇക്കാലയളവില്‍ അനധികൃതമായി ബോര്‍ഡുകളും കൊടികളും സ്ഥാപിക്കുന്നവര്‍ക്കെതിരേ തദ്ദേശഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ഇവര്‍ അച്ചടക്കനടപടി നേരിടേണ്ടിവരുമെന്നും ഹൈക്കോടതി വ്യക്തമാക്കി.