24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • അങ്കമാലി – എരുമേലി പദ്ധതിയുടെ 50 ശതമാനം ചെലവ്‌ വഹിക്കാമെന്ന്‌ കേരളം
Kerala

അങ്കമാലി – എരുമേലി പദ്ധതിയുടെ 50 ശതമാനം ചെലവ്‌ വഹിക്കാമെന്ന്‌ കേരളം

സംസ്ഥാനത്തിന്റെ റെയിൽ വികസനം ചർച്ചചെയ്യാൻ കേരളത്തിൽ എത്താമെന്ന്‌ കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്‌. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്‌ണവ്‌ ഇക്കാര്യം അറിയിച്ചത്.

റെയിൽ ഭവനിൽ നടത്തിയ കൂടിക്കാഴ്‌ചയിൽ നേമം പദ്ധതി വേഗം നടപ്പാക്കണമെന്ന്‌ കെ വി തോമസ്‌ ആവശ്യപ്പെട്ടു. അങ്കമാലി- –-എരുമേലി ശബരി ന്യൂലൈൻ പദ്ധതിയുടെ ചെലവിന്റെ 50 ശതമാനം കേരളം വഹിക്കാമെന്ന മുഖ്യമന്ത്രിയുടെ കത്ത്‌ കൈമാറി. അലൈൻമെന്റുകൂടി പരിശോധിക്കുന്നുവെന്നും ഇത് പൂർത്തിയായാൽ മുൻഗണന നൽകി പദ്ധതി പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. കാഞ്ഞങ്ങാട് – –-പനത്തൂർ–- – കണിയൂർ ന്യൂ ലൈൻ പ്രോജക്ടിന്റെ 50 ശതമാനം ചെലവും സംസ്ഥാനം വഹിക്കാമെന്നും കേന്ദ്രമന്ത്രിയെ അറിയിച്ചു. ഗുരുവായൂർ–- -തിരുനാവായ ന്യൂ ലൈൻ പ്രോജക്ടും തലശേരി -–- മൈസൂരു – –-നിലമ്പൂർ–- – നഞ്ചംഗുഡ് ന്യൂലൈൻ പദ്ധതിയും ചർച്ചയായി.

Related posts

കൊ​ച്ചി മെ​ട്രോ: യാ​ത്ര​ക്കാ​ര്‍ ആ​റു കോ​ടി ക​ട​ന്നു

Aswathi Kottiyoor

പെട്രോളിൽ എഥനോൾ കൂട്ടിയും തട്ടിപ്പ്‌ ; വാഹന എൻജിൻ തകരാറാകും

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox