• Home
  • Kerala
  • ഡിജിറ്റൽ പണമിടപാടിൽ കേരളം ഒന്നാമത്‌ ; ‘വേള്‍ഡ്‌ ലൈന്‍ ഇന്ത്യ’ റിപ്പോര്‍ട്ട്‌
Kerala

ഡിജിറ്റൽ പണമിടപാടിൽ കേരളം ഒന്നാമത്‌ ; ‘വേള്‍ഡ്‌ ലൈന്‍ ഇന്ത്യ’ റിപ്പോര്‍ട്ട്‌

രാജ്യത്ത്‌ ഡിജിറ്റൽ പണമിടപാടിൽ ഏറ്റവും മുന്നിൽ കേരളം. പേയ്‌മെന്റ് സേവനസ്ഥാപനമായ ‘വേള്‍ഡ്‌ ലൈന്‍ ഇന്ത്യ’ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കേരളത്തിന് ഒന്നാംസ്ഥാനമുള്ളത്. മഹാരാഷ്ട്രയാണ് രണ്ടാംസ്ഥാനത്ത്. തമിഴ്‌നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവയാണ് യഥാക്രമം മൂന്നുമുതല്‍ അഞ്ചുവരെ സ്ഥാനത്ത്‌.

ഏറ്റവുമധികം ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുന്ന 10 നഗരത്തിന്റെ പട്ടികയില്‍ കേരളത്തില്‍നിന്ന്‌ മൂന്നു നഗരം ഇടംപിടിച്ചു. എറണാകുളം, തിരുവനന്തപുരം, തൃശൂര്‍ എന്നിവയാണ് യഥാക്രമം ഏഴ്‌, എട്ട്‌, ഒമ്പത്‌ സ്ഥാനത്ത്‌ എത്തിയത്‌. ബംഗളൂരുവാണ്‌ ഒന്നാമത്‌. ഡൽഹി, മുംബൈ, പുണെ, ചെന്നൈ, ഹൈദരാബാദ്‌ എന്നിവ യഥാക്രമം രണ്ടുമുതൽ ആറുവരെ സ്ഥാനത്തെത്തി. ഈ പട്ടികയിൽ ഏറ്റവും കൂടുതൽ നഗരങ്ങളുള്ള സംസ്ഥാനം കേരളമാണ്‌. 2022ൽ കടകളിലും മറ്റും നടന്ന ഇടപാടുകള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌

Related posts

റിപ്പബ്ലിക് ദിനാഘോഷം: ഗവർണർ പതാക ഉയർത്തും

Aswathi Kottiyoor

കെഎസ്ആര്‍ടിസി ബസുകള്‍ റേഷന്‍ സാധനങ്ങളുമായെത്തും; സഞ്ചരിക്കുന്ന റേഷൻ കടകള്‍ തയ്യാറാകുന്നു

Aswathi Kottiyoor

ജില്ലയിൽ 554 പേർക്ക് കൂടി കൊവിഡ്; 540 പേർക്ക് സമ്പർക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox