30.1 C
Iritty, IN
October 1, 2024
  • Home
  • Uncategorized
  • പേരാവൂർ; ശുചിത്വ മാതൃകകൾ നാടിന് സമർപ്പിക്കും
Uncategorized

പേരാവൂർ; ശുചിത്വ മാതൃകകൾ നാടിന് സമർപ്പിക്കും

പേരാവൂർ: ഒക്ടോബർ 2 മുതൽ 2025 മാർച്ച് 31 വരെ നടക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക് പരിധിയിലെ വിവിധ ശുചിത്വ മാതൃകകൾ ബുധനാഴ്ച നാടിന് സമർപ്പിക്കും.

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് 38 ലക്ഷം രൂപ ചിലവിൽ നിടുംപൊയിൽ ചുരത്തിൽ നിർമിച്ച ശുചിത്വവേലിയും കണിച്ചാർ പഞ്ചായത്ത് 29 ആം മൈലിൽ നിർമിച്ച ശുചിത്വപാർക്കും ജില്ലാതല പരിപാടിയായി നാടിന് സമർപ്പിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും കലക്റ്റർ അരുൺ കെ വിജയൻ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ്‌ കുര്യൻ എന്നിവർ പങ്കെടുക്കും.

പേരാവൂർ പഞ്ചായത്ത് കുനിത്തലയിൽ നിർമിച്ച എം സി എഫ്,മുഴക്കുന്ന് പഞ്ചായത്ത് കല്ലേരിമലയിലെ പാതയോരത്ത് സ്ഥാപിച്ച സി സി ടി വി ക്യാമറ, മാലൂർ പഞ്ചായത്ത് തൃക്കടാരിപൊയിലിൽ നിർമിച്ച തുമ്പൂർമുഴി,കൊട്ടിയൂർ പഞ്ചായത്ത് പാൽചുരത്ത് സ്ഥാപിച്ച സി സി ടി വി ക്യാമറ, കേളകം പഞ്ചായത്ത് കേളകം ടൗണിൽ ഒരുക്കുന്ന “സൗന്ദര്യ വൽക്കരണം”, കോളയാട് പഞ്ചായത്ത് സ്ഥാപനങ്ങൾക്ക് വിതരണം ചെയ്യുന്ന ബയോബിന്നുകളുടെ കൈമാറ്റം എന്നിവയും ഒക്ടോബർ രണ്ടിന് നടക്കും.

തദ്ദേശ സ്ഥാപനങ്ങളുടെ വിവധ വാർഡുകളിലായി തുണിസഞ്ചി വിതരണം, ഹരിത വിദ്യാലയം, ഹരിത അംഗനവാടികൾ, പാതയോര സൗന്ദര്യ വൽക്കരണം,ഹരിത സ്ഥാപനങ്ങൾ തുടങ്ങിയ മാതൃകകളും ഒക്ടോബർ രണ്ടിന് തുടക്കം കുറിക്കും.

Related posts

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്, ഇടിമിന്നലിനും സാധ്യത

Aswathi Kottiyoor

പേരാവൂരിൽ പലചരക്ക് കടയിൽ മോഷണ ശ്രമം

Aswathi Kottiyoor

വേങ്ങൂരിൽ 180 പേർക്ക് മഞ്ഞപ്പിത്തം; വാട്ടർ അതോറിറ്റി വിതരണം ചെയ്തത് ശുദ്ധീകരിക്കാത്ത കുടിവെള്ളം, ഗുരുതരവീഴ്ച

Aswathi Kottiyoor
WordPress Image Lightbox