കോഴിക്കോട്: കോൺഗ്രീറ്റ് മിക്സർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. എടവണ്ണ കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കതിന് അടുത്ത് കറുത്ത പറമ്പിലാണ് കോൺഗ്രീറ്റ് മിക്സർ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 2.30 മണിയോടെയാണ് അപകടം നടന്നത്. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
അതേസമയം, എടവണ്ണയില്‍ ഗുഡ്‌സ് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞും അപകടമുണ്ടായി. കൊയിലാണ്ടി സംസ്ഥാന പാതയിലെ മുക്കത്തിന് അടുത്ത് നെല്ലിക്കാ പറമ്പ് അങ്ങാടിയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല