26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • പടിക്കെട്ടില്‍ നിന്ന് വീണ് 28കാരനായ ബംഗാള്‍ ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം
Uncategorized

പടിക്കെട്ടില്‍ നിന്ന് വീണ് 28കാരനായ ബംഗാള്‍ ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം

കൊല്‍ക്കത്ത: വീട്ടിലെ പടിക്കെട്ടില്‍ നിന്ന് വീണ് ബംഗാള്‍ ക്രിക്കറ്റ് താരം മരിച്ചു. ബംഗാള്‍ യുവതാരം ആസിഫ് ഹൊസൈന്‍(28) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ആസിഫ് ഹൊസൈന് വീട്ടിലെ പടിക്കെട്ടില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീഴ്ചയില്‍ തലയിലേറ്റ ഗുരുതര പരിക്കാണ് മരണകാരണം.

ബംഗാള്‍ ക്രിക്കറ്റില്‍ വിവിധ തലങ്ങളില്‍ കളിച്ചിട്ടുള്ള ആസിഫ് ഹൊസൈന്‍ ബംഗാള്‍ സീനിയര്‍ ടീമിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു. ഈ വര്‍ഷം ആദ്യം ബംഗാള്‍ പ്രൊ ടി20 ടൂര്‍ണമെന്‍റില്‍ അഡ്മാസ് ഹൗറ വാരിയേഴ്സിനായി ഇറങ്ങിയ ആസിഫ് 57 പന്തില്‍ 99 റണ്‍സടിച്ച് ആസിഫ് ഹൊസൈന്‍ തിളങ്ങിയിരുന്നു.

Related posts

ജോലി കഴിഞ്ഞ് വരുമ്പോൾ ബൈക്കിന് വട്ടം വച്ച് മ്ലാവ്, വിതുരയിൽ 45കാരന് ഗുരുതര പരിക്ക്

Aswathi Kottiyoor

‘ചന്ദ്രിക പ്രതിസന്ധിയില്‍ ഹൈദരലി തങ്ങള്‍ ഒറ്റപ്പെട്ടു, ഇഡി അന്വേഷണം പിതാവിനെ ബാധിച്ചു’; മുഈന്‍ അലി തങ്ങള്‍

Aswathi Kottiyoor

പെണ്ണൊരുമയുടെ കരുതലില്‍ രണ്ട് ദിനംകൊണ്ട് 20 കോടി ഏഴ് ലക്ഷം; വയനാടിന്‍റെ പുനരധിവാസത്തിന് കുടുംബശ്രീയും

Aswathi Kottiyoor
WordPress Image Lightbox