31.5 C
Iritty, IN
September 19, 2024
  • Home
  • Uncategorized
  • വളാഞ്ചേരി കെഎസ്എഫ്ഇയിൽ നടന്നത് വൻ തട്ടിപ്പ്; 79 അക്കൗണ്ടുകളിലൂടെ പണം തട്ടിയെടുത്തു, ജീവനക്കാര്‍ക്കും പങ്ക്
Uncategorized

വളാഞ്ചേരി കെഎസ്എഫ്ഇയിൽ നടന്നത് വൻ തട്ടിപ്പ്; 79 അക്കൗണ്ടുകളിലൂടെ പണം തട്ടിയെടുത്തു, ജീവനക്കാര്‍ക്കും പങ്ക്


മലപ്പുറം: വളാഞ്ചേരി കെഎസ്എഫ്ഇ ശാഖയില്‍ നടന്ന മുക്കുപണ്ടം പണയം വെച്ചുള്ള തട്ടിപ്പിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസ് തട്ടിപ്പിന്‍റെ വ്യാപ്തി വലുതാണെന്ന് കണ്ടെത്തി. 79 അക്കൗണ്ടുകളില്‍ തട്ടിപ്പ് നടന്നതായാണ് പൊലീസ് കണ്ടെത്തൽ. 10 അക്കൗണ്ടുകള്‍ വഴി തട്ടിപ്പ് നടന്നുവെന്നായിരുന്നു ശാഖാ മാനേജരുടെ പരാതി. എന്നാല്‍, തട്ടിപ്പിന്‍റെ വ്യാപ്തി വലുതാണെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

പ്രതികള്‍ക്ക് കെഎസ്എഫ്ഇ ജീവനക്കാരുടെ സഹായം ലഭിച്ചതായാണ് പൊലീസ് നിഗമനം. അതിനാല്‍ തന്നെ ജീവനക്കാര്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന കണക്കൂക്കൂട്ടലിലാണ് പൊലീസ്. ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. ഒരു കോടിയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു ആദ്യം ലഭിച്ച പരാതി. പിന്നീട് ഏഴു കോടിയുടെ തട്ടിപ്പ് നടന്നതായി കെഎസ്എഫ്ഇ ഓ‍ഡിറ്റ് വിഭാഗം കണ്ടെത്തി. തട്ടിപ്പില്‍ നേരത്തെ കെഎസ്എഫ്ഇ വളാഞ്ചേരി ശാഖയിലെ അപ്രൈസര്‍ രാജനെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലുള്ള പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Related posts

പയ്യോളി എക്സ്പ്രസ് പി.ടി. ഉഷയ്ക്ക് 60-ാം പിറന്നാൾ

Aswathi Kottiyoor

പ്രാര്‍ഥന ഫലിക്കുന്നില്ല; ക്ഷേത്രത്തിന് നേരെ പെട്രോൾ ബോംബെറ്; പ്രതി അറസ്റ്റിൽ

Aswathi Kottiyoor

വല്ലപ്പുഴയില്‍ ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍;

Aswathi Kottiyoor
WordPress Image Lightbox