26 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • കൊല്ലത്ത് ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു, ശേഷം മരുമകളെ വിളിച്ച് പറഞ്ഞു; കൊലപാതകത്തിന് കാരണം സംശയരോഗം
Uncategorized

കൊല്ലത്ത് ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു, ശേഷം മരുമകളെ വിളിച്ച് പറഞ്ഞു; കൊലപാതകത്തിന് കാരണം സംശയരോഗം


കൊല്ലം : കൊട്ടാരക്കരയിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശിനി സരസ്വതി (50) ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം ഭർത്താവ് സുരേന്ദ്രൻ പിള്ള പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സരസ്വതിയെ കൊലപ്പെടുത്തിയെന്ന് സുരേന്ദ്രൻ പിള്ള മൂത്ത മരുമകളെ ഫോൺ വിളിച്ച് അറിയിച്ചു. ഇതിന് ശേഷം ഓട്ടോറിക്ഷ വിളിച്ച് പൊലീസ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. സരസ്വതിയും സുരേന്ദ്രൻ പിള്ളയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ബന്ധുക്കൾ ആരോപിച്ചു. സുരേന്ദ്രൻ പിള്ളയ്ക്ക് സംശയ രോഗമായിരുന്നു, സരസ്വതിയെ മദ്യ ലഹരിയിൽ ഉപദ്രവിച്ചിരുന്നു, ഭാര്യയെ കൊലപ്പെടുത്തുമെന്ന് നേരത്തെയും ഭീഷണി മുഴക്കിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

Related posts

വിരുന്നിനെത്തിയ രോ​ഗിയായ ചെറുമകൻ മുത്തച്ഛനെ വെട്ടിക്കൊലപ്പെടുത്തി

Aswathi Kottiyoor

കരിക്കോട്ടക്കരിയിൽ വീട് കത്തിനശിച്ചു.

Aswathi Kottiyoor

‘ഭരണപക്ഷ എംഎൽഎക്ക് പോലും സ്വന്തം ജീവൻ രക്ഷിക്കാൻ തോക്കുമായി നടക്കണമെന്ന അവസ്ഥയാണ് ഇന്നാട്ടിൽ’: വി ടി ബൽറാം

Aswathi Kottiyoor
WordPress Image Lightbox