22.3 C
Iritty, IN
September 10, 2024
  • Home
  • Uncategorized
  • 96.4 ശതമാനം പോളിംഗ് രേഖപ്പെടുത്തി ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പ്
Uncategorized

96.4 ശതമാനം പോളിംഗ് രേഖപ്പെടുത്തി ഗവ. യു. പി സ്കൂൾ ചെട്ടിയാംപറമ്പ്


ചെട്ടിയാംപറമ്പ്: ഗവ. യു. പി സ്‌കൂൾ ചെട്ടിയാംപറമ്പിൽ സ്‌കൂൾ പാർലിമെന്റ് തിരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിൽ നടന്നു. കഴിഞ്ഞ ഒരാഴ്‌ചയായി സ്‌കൂളിൽ ഇതിനുവേണ്ടിയുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു. നാമനിർദേശപത്രിക സമർപ്പണം, പത്രിക പിൻവലിക്കൽ, പ്രചരണം കൊട്ടിക്കലാശവും നിശ്ശബ്‌ദപ്രചാരണവും തുടങ്ങി ഇലക്ട്രോണിക് വോട്ടിങ് മിഷ്യൻ വരെയും തിരഞ്ഞെടുപ്പിനായി ഉപയോഗിച്ചിരുന്നു.

സ്‌കൂൾ ഹാളിൽ തയ്യാറാക്കിയ പ്രത്യേക ബൂത്തിലാണ് ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പ് നടന്നത്. സ്‌കൂൾ ലീഡർ, ജനറൽ ക്യാപ്റ്റൻ, വിദ്യാരംഗം സെക്രട്ടറി എന്നീ മേഖലയിലാണ് ഇലക്ഷൻ നടന്നത്. കുട്ടികൾക്ക് പ്രഭാത അസംബ്ലിയിൽ ഹെഡ്‌മാസ്റ്റർ ഗിരീഷ് മാഷ് ജനാധിപത്യം എന്താണെന്നും വോട്ടിങ് എന്താണെന്നും പരിചയപ്പെടുത്തി. തുടർന്ന് വോട്ടിങ് ആരംഭിച്ചു. ഒന്ന് മുതൽ എഴുവരെയുള്ള എല്ലാ കുട്ടികൾക്കും വോട്ട് രേഖപ്പെടുത്താൻ അവസരം നൽകി. ഹെഡ് മാസ്റ്റർ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. സ്കൂ‌ൾ ലീഡറായി അദ്രിഷ് അവിനെയും, വിദ്യാരംഗം സെക്രട്ടറി ആയി അശ്വതീർത്ഥ്. പി. ആർ നെയും, ജനറൽ ക്യാപ്റ്റൻ ആയി അയന റെന്നിയെയും തിരഞ്ഞെടുത്തു.

Related posts

മാസപ്പടി കേസില്‍ നിലപാട് കടുപ്പിച്ച് ഇഡി; സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തയ്ക്ക് വീണ്ടും നോട്ടീസ്

Aswathi Kottiyoor

പരിയാരത്ത് മദ്യലഹരിയിൽ ഏറ്റുമുട്ടൽ; മധ്യവയസ്കന് സോഡാകുപ്പി കൊണ്ട് കുത്തേറ്റു

Aswathi Kottiyoor

കേരള എൻ. ജീ.ഒ യൂണിയൻ മട്ടന്നൂർ ഏരിയ സമ്മേളനം നടന്നു

Aswathi Kottiyoor
WordPress Image Lightbox