21.8 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • അവര് പറയുന്നത് വേറെ സ്ഥലം വാങ്ങാനാണ്, മരിച്ചാൽ കൊണ്ടുവെക്കാൻ സ്ഥലം വേണ്ടേ;പുത്തുമലയിൽ 7 കുടുംബങ്ങൾക്ക് വീടില്ല
Uncategorized

അവര് പറയുന്നത് വേറെ സ്ഥലം വാങ്ങാനാണ്, മരിച്ചാൽ കൊണ്ടുവെക്കാൻ സ്ഥലം വേണ്ടേ;പുത്തുമലയിൽ 7 കുടുംബങ്ങൾക്ക് വീടില്ല

കൽപ്പറ്റ: ഉരുൾപൊട്ടലുണ്ടായ പുത്തുമലയിൽ ഏഴ് കുടുംബങ്ങൾ ഇപ്പോഴും ആനുകൂല്യത്തിന് പുറത്ത്. വീടും കൃഷിയും നഷ്ടപ്പെട്ടവരെ മാത്രമാണ് സർക്കാർ പുനരധിവസിപ്പിച്ചത് എന്നും ഭൂമി മാത്രം നഷ്ടമായവരെ സർക്കാർ പരി​ഗണിച്ചില്ലെന്നുമാണ് കുടുംബങ്ങൾ പറയുന്നത്. അബ്ദുൽ അസീസ്, ഇർഫാന, റസീന, ഷെമീർ, ഹസീന ഷെഫീ, ജുബൈരിയ മൻസൂർ, അബു ത്വൽഹത്ത്, ഷെക്കീർ‌‍ എന്നിവർക്കാണ് ഇപ്പോഴും വീടില്ലാത്തത്. ഇവരെല്ലാവരും ഇപ്പോഴും എസ്റ്റേറ്റ് ലയങ്ങളിലാണ് കഴിയുന്നത്. 2019 ഓ​ഗസ്റ്റ് എട്ടിനാണ് പുത്തുമലയിൽ ഉരുൾപൊട്ടലുണ്ടായത്. അതിൽ അഞ്ചുപേരുടെ മൃതദേഹം ഇതുവരേയും കണ്ടെത്താനായിട്ടില്ല.

മൂന്നാമത്തെ വീട്ടിലേക്കാണ് ഇപ്പോൾ‌ മാറുന്നത്. നേരത്തെ 5,000 രൂപയായിരുന്നു വാടക. എവിടെയാണോ കുറവ് വാാടകയുള്ളത് അവിടേക്ക് കുട്ടികളെ വലിച്ചു കൊണ്ടുപോകലാണ് പതിവ്. കുട്ടികളുടെ സ്കൂൾ അതിനനുസരിച്ച് മാറിക്കൊണ്ടിരിക്കും. സർക്കാരിൽ നിന്നും നീതി വേണം. വീടിന് വേണ്ടിയാണ് ഈ സ്ഥലം വാങ്ങിയത്. ഇപ്പോൾ താമസിക്കുന്ന വീട് ചോർന്നൊലിക്കുന്നതാണ്. അവര് പറയുന്നത് വേറെ സ്ഥലം വാങ്ങാനാണ്. മരിച്ചാൽ കൊണ്ടുവെക്കാൻ സ്ഥലം വേണ്ടേ- കുടുംബം നഷ്ടപ്പെട്ടവർ ചോദിക്കുന്നു.

ഒരാളുടെ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോവുന്നത്. മക്കളെല്ലാം വലുതാവുകയാണ്. ഒന്നില്ലെങ്കിൽ സർക്കാർ നഷ്ടപരിഹാരമെങ്കിലും തരണം. അല്ലെങ്കിൽ സ്ഥലമെങ്കിലും കിട്ടിയാൽ മതിയായിരുന്നു.-ഒരു കുടുംബം പറയുന്നു. ഇതിനായി കുറേ നടന്നു. ഒന്നുംകിട്ടിയില്ലെന്ന് മറ്റു കുടുംബം. താലൂക്കിലും വില്ലേജിലുമായി കുറേകാലം നടന്നു. കളക്ട്രേറ്റിൽ സമരം ചെയ്തപ്പോൾ കേസുണ്ടായി എന്നല്ലാതെ മറ്റൊന്നുമുണ്ടായില്ലെന്ന് വീടില്ലാത്ത മറ്റൊരു കുടുംബവും പറഞ്ഞു. ഒരുപാട് തവണ ഇതിന് വേണ്ടി നടന്നതാണ്. ഇപ്പോഴെങ്കിലും നീതി കിട്ടണം. മാധ്യമങ്ങൾക്ക് മുന്നിൽ വരാൻ പോലും മടിയാണ്. ഈ എസ്റ്റേറ്റിൽ പണിയെടുത്താണ് അഞ്ചുസെന്റ് സ്ഥലം വാങ്ങിക്കൂട്ടിയത്. ഒരു ഇരിയ്ക്കക്കൂര കിട്ടണം.സർക്കാരതിന് മുൻ കൈ ഇനിയെങ്കിലുമെടുക്കണമെന്നും വീട് നഷ്ടപ്പെട്ടവർ പറയുന്നു. റവന്യൂമന്ത്രി ഇടപെട്ട് പ്രശ്നം പരിഹരിച്ചു തരണമെന്നാണ് ആവശ്യം.

Related posts

ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയവർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; നാല് വയസ്സുകാരൻ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

Aswathi Kottiyoor

പട്ടാമ്പി റെസ്റ്റ് ഹൗസിൽ 2 ദിവസത്തേക്ക് മുറിയെടുത്ത യുവാവ് മരിച്ച നിലയിൽ; മുറിയിൽ മദ്യക്കുപ്പിയും വിഷവും

Aswathi Kottiyoor

ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ച രാഹുല്‍ ദ്രാവിഡിന് ഭാരത്‌രത്ന നല്‍കണം, ആവശ്യവുമായി സുനില്‍ ഗവാസ്കർ

Aswathi Kottiyoor
WordPress Image Lightbox