24 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • പോപ്പുലർ ഫ്രണ്ട് കേസ്: 17 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു, 9 പേരുടെ ജാമ്യാപേക്ഷ തള്ളി
Uncategorized

പോപ്പുലർ ഫ്രണ്ട് കേസ്: 17 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു, 9 പേരുടെ ജാമ്യാപേക്ഷ തള്ളി


കൊച്ചി : നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കേസിൽ 17 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 9 പേരുടെ ജാമ്യാപേക്ഷ തള്ളി. കരമന അഷറഫ് തങ്ങൾ ഉൾപ്പെടെയുള്ള പിഎഫ്ഐ സംസ്ഥാന നേതാക്കൾക്കാണ് ജാമ്യം നിഷേധിച്ചത്. ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതക കേസിലെ പ്രതികൾക്ക് ഉൾപ്പെടേയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ജാമ്യം നേടിയ പ്രതികള്‍ ഒരു മൊബൈല്‍ നമ്പര്‍ മാത്രമേ ഉപയോഗിക്കാവൂവെന്നാണ് നിർദ്ദേശം. മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കണം. പ്രതികളുടെ മൊബൈലില്‍ ലൊക്കേഷന്‍ എപ്പോഴും ഓണ്‍ ആയിരിക്കണം. പ്രതികളുടെ ലൊക്കേഷന്‍ എന്‍ഐഎയ്ക്ക് തിരിച്ചറിയാനാവണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

Related posts

കഴക്കൂട്ടത്തെ ഗർഭസ്ഥ ശിശുവിന്റെ മരണം; പൊലീസ് കേസെടുത്തു

Aswathi Kottiyoor

രണ്ട് മാസത്തിനിടെ 350ഓളം പേര്‍ക്ക് ഹെപ്പറ്റൈറ്റിസ്, മൂന്നു മരണം; പോത്തുകല്ലിൽ വീഴ്ച, പ്രതിഷേധം

Aswathi Kottiyoor

അടയ്ക്കാത്തോട് സെൻ്റ്. ജോസഫ്സ് ഹൈസ്ക്കൂളിൽ മുണ്ടിനീര് പ്രതിരോധ മരുന്ന് വിതരണം നടത്തി

Aswathi Kottiyoor
WordPress Image Lightbox