25.9 C
Iritty, IN
July 24, 2024
  • Home
  • Uncategorized
  • കേരളത്തിൽ വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണം.
Uncategorized

കേരളത്തിൽ വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണം.

കണ്ണൂർ : കേരളത്തിൽ വീണ്ടും അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യാസ്പത്രിയിൽ ചികിത്സയിൽ ഇരിക്കെ മരിച്ച പെൺകുട്ടിക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഗേഷിന്റേയും മകൾ ദക്ഷിണ (13)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂൺ 12-നാണ് കുട്ടി മരിച്ചത്. മരണ കാരണം അത്യപൂർവ്വ അമീബയെന്നാണ് പരിശോധനാ ഫലം.

തലവേദനയും ചർദ്ദിയും ബാധിച്ച് കണ്ണൂർ ചാലയിലെ സ്വകാര്യാസ്പത്രിയിലാണ് കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്‌കൂളിൽ നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളിൽ കുളിച്ചിരുന്നു. ഇതാണ് രോഗബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related posts

വധശിക്ഷക്ക് വിധിച്ച ഇന്ത്യന്‍ മുന്‍ നേവി ഉദ്യോഗസ്ഥരുടെ മോചനത്തിനുള്ള ഇന്ത്യയുടെ അപ്പീല്‍ അംഗീകരിച്ച് ഖത്തർ

Aswathi Kottiyoor

25 ലക്ഷത്തിന്റെ ഹെറോയിന്‍ പിടികൂടി

Aswathi Kottiyoor

സി.ബി.എസ്.ഇ., ഐ.സി.എസ്.സി സ്‌കൂളുകള്‍ക്ക് അവധിക്കാല ക്ലാസ് നടത്താം ;ഹെക്കോടതി

Aswathi Kottiyoor
WordPress Image Lightbox