27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • *സംവിധായകൻ ബിജു വട്ടപ്പാറ അന്തരിച്ചു*
Uncategorized

*സംവിധായകൻ ബിജു വട്ടപ്പാറ അന്തരിച്ചു*


സംവിധായകനും തിരക്കഥാകൃത്തുമായ ഒക്കൽ വട്ടപ്പാറ വീട്ടിൽ ബിജു വട്ടപ്പാറ (54) അന്തരിച്ചു. തിങ്കൾ വൈകിട്ട് 4.40ന്‌ മൂവാറ്റുപുഴയിൽവച്ച്‌ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ താലുക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം പിന്നീട്.

2010ല്‍ പുറത്തിറങ്ങിയ സ്വന്തം ഭാര്യ സിന്ദാബാദ്, രാമ രാവണൻ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. ലോകനാഥൻ ഐഎഎസ്, കനകസിംഹാസനം, കളഭം, മൈഡിയർ മമ്മി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്. ആഴ്ചപ്പതിപ്പുകളിൽ നോവലുകൾ എഴുതിയിട്ടുണ്ട്. ചക്കരവാവ, വെളുത്ത കത്രീന തുടങ്ങിയ നോവലുകൾ സീരിയലാക്കി. ഇടവഴിയും തുമ്പപ്പൂവും എന്ന കവിതാ സമാഹാരത്തിന്‌ കടവനാട് കുട്ടികൃഷ്ണൻ സാഹിത്യ പുരസ്കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട്. കമല സുരയ്യയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. മാധവിക്കുട്ടിയുടെ മനോമി എന്ന നോവലാണ് രാമ രാവണൻ എന്ന പേരിൽ സിനിമയാക്കിയത്. കേരള ഗ്രന്ഥശാല സംസ്ഥാന കൗൺസിൽ അംഗം, ബാലസംഘം ജില്ലാ സെക്രട്ടറി, സിപിഐ എം ഒക്കൽ ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അച്ഛൻ: രവീന്ദ്രൻ. അമ്മ: പരേതയായ തങ്കമണി. മകൾ: ദേവനന്ദന.

Related posts

പോക്സോ കേസിൽ കൊട്ടിയൂർ സ്വദേശിക്ക് മൂന്നു വർഷം തടവ്.

Aswathi Kottiyoor

നിർത്താതെ പെയ്ത ശക്തമായ മഴയിൽ താമരശ്ശേരി ചുരത്തിൽ മലയിടിഞ്ഞു

Aswathi Kottiyoor

പേരാമ്പ്ര സെൻ്റ് ഫ്രാൻസിസ് സ്കൂളിലെ വിവാദ നോട്ടിസ് പിൻവലിക്കും, ഹെഡ്മിസ്ട്രസിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox