24 C
Iritty, IN
July 26, 2024
  • Home
  • Uncategorized
  • *സംവിധായകൻ ബിജു വട്ടപ്പാറ അന്തരിച്ചു*
Uncategorized

*സംവിധായകൻ ബിജു വട്ടപ്പാറ അന്തരിച്ചു*


സംവിധായകനും തിരക്കഥാകൃത്തുമായ ഒക്കൽ വട്ടപ്പാറ വീട്ടിൽ ബിജു വട്ടപ്പാറ (54) അന്തരിച്ചു. തിങ്കൾ വൈകിട്ട് 4.40ന്‌ മൂവാറ്റുപുഴയിൽവച്ച്‌ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ താലുക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം പിന്നീട്.

2010ല്‍ പുറത്തിറങ്ങിയ സ്വന്തം ഭാര്യ സിന്ദാബാദ്, രാമ രാവണൻ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. ലോകനാഥൻ ഐഎഎസ്, കനകസിംഹാസനം, കളഭം, മൈഡിയർ മമ്മി തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്. ആഴ്ചപ്പതിപ്പുകളിൽ നോവലുകൾ എഴുതിയിട്ടുണ്ട്. ചക്കരവാവ, വെളുത്ത കത്രീന തുടങ്ങിയ നോവലുകൾ സീരിയലാക്കി. ഇടവഴിയും തുമ്പപ്പൂവും എന്ന കവിതാ സമാഹാരത്തിന്‌ കടവനാട് കുട്ടികൃഷ്ണൻ സാഹിത്യ പുരസ്കാരം ലഭിച്ചു. ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിട്ടുണ്ട്. കമല സുരയ്യയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. മാധവിക്കുട്ടിയുടെ മനോമി എന്ന നോവലാണ് രാമ രാവണൻ എന്ന പേരിൽ സിനിമയാക്കിയത്. കേരള ഗ്രന്ഥശാല സംസ്ഥാന കൗൺസിൽ അംഗം, ബാലസംഘം ജില്ലാ സെക്രട്ടറി, സിപിഐ എം ഒക്കൽ ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അച്ഛൻ: രവീന്ദ്രൻ. അമ്മ: പരേതയായ തങ്കമണി. മകൾ: ദേവനന്ദന.

Related posts

കത്തിയമര്‍ന്നത് ‘വെസ്റ്റിബ്യൂള്‍ ബസ്’; കാരണം കാലപ്പഴക്കം? പഴയ മുഴുവൻ ബസുകളും മാറ്റുമെന്ന് ഗതാഗത മന്ത്രി

Aswathi Kottiyoor

‘വ്യക്തികൾക്കല്ല, സർക്കാരുകൾക്കാണു പ്രാധാന്യം’; ജി. സുധാകരനെതിരെ ചിത്തരഞ്ജൻ

Aswathi Kottiyoor

മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു; മലയാളി ബൈക്ക് റേസർ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox