36.1 C
Iritty, IN
May 6, 2024
  • Home
  • Uncategorized
  • 19-ാം വയസ് മുതൽ പ്രവാസി, ഒടുവിൽ 66-ാം വയസിൽ കന്നിവോട്ട്, ഹംസ സന്തോഷത്തിലാണ്
Uncategorized

19-ാം വയസ് മുതൽ പ്രവാസി, ഒടുവിൽ 66-ാം വയസിൽ കന്നിവോട്ട്, ഹംസ സന്തോഷത്തിലാണ്

19-ാം വയസിൽ വിദേശത്തേക്ക് പോയ വല്ലപ്പുഴ ചെറുകോട് വേളൂർ ഹംസക്ക് ഇന്ന് പ്രായം 66 ആണ്. രണ്ട് വർഷം മുൻപാണ് വിദേശത്ത് നിന്നുമെത്തി നാട്ടിൽ സ്ഥിര താമസം തുടങ്ങിയത്. വിദേശത്ത് നിന്ന് അവധിയിൽ വരുമ്പോൾ നാട്ടിൽ പൊതുതിരഞ്ഞെടുപ്പ് ഉണ്ടാകാറില്ല. പൊതുതിരഞ്ഞെടുപ്പ് ഘട്ടത്തിൽ ലീവെടുത്ത് നാട്ടിലെത്താനുളള സാഹചര്യവുമുണ്ടായിരുന്നില്ല. വോട്ടർ പട്ടികയിൽ ആരും പേര് ചേർത്തിരുന്നുമില്ല.

അടുത്തിടെയാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തത്. ആദ്യമായാണ് തിരഞ്ഞെടുപ്പ് സമയത്ത് ഹംസ നാട്ടിൽ ഉണ്ടാവുന്നത്. ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പിൽ തന്നെ കന്നിവോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഹംസ. രാവിലെ എട്ടു മണിക്ക് ചെറുകോട് ഗവ.എൽ.പി.സ്‌കൂളിലെ 148 നമ്പർ ബൂത്തിലെത്തിയാണ് ഹംസ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

Related posts

എന്തൊരു ക്രൂരത! പാലക്കാട്ടെ ബംഗ്ലാമേടിൽ കായ്ക്കാറായ 60 കവുങ്ങുകൾ വെട്ടിനശിപ്പിച്ച നിലയിൽ

Aswathi Kottiyoor

കണ്ണൂരിൽ 3 ഇടത്ത് എൻ ഐ എ റെയ്ഡ് –

Aswathi Kottiyoor

ലോക പ്രമേഹദിനത്തില്‍ ബോധവല്‍ക്കരണ വാക്കത്തോണ്‍ സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox