• Home
  • Uncategorized
  • ലോക പ്രമേഹദിനത്തില്‍ ബോധവല്‍ക്കരണ വാക്കത്തോണ്‍ സംഘടിപ്പിച്ചു.
Uncategorized

ലോക പ്രമേഹദിനത്തില്‍ ബോധവല്‍ക്കരണ വാക്കത്തോണ്‍ സംഘടിപ്പിച്ചു.

ഇരിട്ടി: ലോക പ്രമേഹദിനത്തില്‍ ലോകാരോഗ്യ സംഘടനയുടെ പ്രമേഹ പരിചരണത്തിലേക്കുള്ള മുന്‍കരുതല്‍ ക്യംപയിന്‍റെ ഭാഗമായി ഇരിട്ടി സെെറസ് സ്കെെ ഹേസ്പിറ്റല്‍ പ്രമേഹ രോഗ ബോധവല്‍ക്കരണ വാക്കത്തോണ്‍ സംഘടിപ്പിച്ചു. ക്യാംപയിന്‍റെ ഭാഗമായി ബസ് സ്റ്റാന്‍ഡില്‍ വെച്ച് പ്രമേഹ രോഗത്തെ കുറിച്ചുളള ബോധവല്‍ക്കരണവും ബലൂണ്‍ പറത്തി സന്ദേശം കെെമാറലും നടന്നു.
സീനിയര്‍ പ്രമേഹ രോഗ വിദഗ്ദന്‍ ഡോ.എം.എസ് സമീര്‍ ഉദ്ഘാടനം ചെയ്തു.
ശിശുരോഗ വിഭാഗം ഡോ.കെ.വി അരുണ്‍, റെസിഡന്‍റ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിലാല്‍, അഡ്മിനിസ്ട്രേറ്റര്‍ കെ.കെ റഹ് മത്ത് , നേഴ്സിംസ് സൂപ്രണ്ട് ഷീജ ജയേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഇരിട്ടി സെെറസ് സ്കെെ ഹേസ്പിറ്റല്‍ നിന്ന് ആരംഭിച്ച വാക്കത്തോണില്‍ ആശുപത്രി ജീവനക്കാരും നാട്ടുകരുമടക്കം ഇരിട്ടി ടൗൺ ചുറ്റി ഹോസ്പിറ്റലില്‍ സമാപിച്ചു. ആശുപത്രിയില്‍ സൗജന്യ പ്രമേഹ രോഗ നിര്‍ണ്ണയ ക്യാംമ്പ് സംഘടിപ്പിച്ചു. സൈറസ് ഹെൽത്ത്‌ കെയർ ഗ്രൂപ്പിന്‍റെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ലോക പ്രമേഹരോഗ ദിനത്തില്‍ ബോധവല്‍ക്കര പരിപാടികൾ സംഘടിപ്പിക്കുന്നതെന്ന് സൈറസ് ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ ഡോ. കെ.പി സൈനുൽ ആബിദീന്‍ അറിയിച്ചു.

Related posts

വയനാട്ടിലെ കിറ്റ് വിവാദത്തില്‍ പ്രതികരണവുമായി ബിജെപി ജില്ലാ നേതൃത്വം; ‘സംഭവത്തില്‍ ഗൂഢാലോചനയുണ്ട്’

Aswathi Kottiyoor

വായുവിലെ രാസമലിനീകരണം കൂടി; ‘ആസിഡ് മഴ’യ്ക്ക് സാധ്യത: 4 ജില്ലകളിൽ ജാഗ്രത.*

Aswathi Kottiyoor

ഞെട്ടിയുണർന്നത് കവർച്ചക്കാർക്ക് മുന്നിൽ: നടുക്കം മാറാതെ ആയിഷ

Aswathi Kottiyoor
WordPress Image Lightbox