27.5 C
Iritty, IN
May 6, 2024
  • Home
  • Uncategorized
  • നാല് പവൻ തൂക്കം വരുന്ന വളകളുമായി ബാങ്കിലെത്തി, സംശയം തോന്നി പരിശോധിച്ചപ്പോൾ എല്ലാം വ്യാജം; അറസ്റ്റ്
Uncategorized

നാല് പവൻ തൂക്കം വരുന്ന വളകളുമായി ബാങ്കിലെത്തി, സംശയം തോന്നി പരിശോധിച്ചപ്പോൾ എല്ലാം വ്യാജം; അറസ്റ്റ്

കോഴിക്കോട്: ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കുപണ്ടങ്ങളുമായി എത്തിയ ആളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബേപ്പൂര്‍ കല്ലിങ്ങല്‍ സ്വദേശി എം.വി. അബ്ദുല്‍ സലാമിനെയാണ് മാറാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബേപ്പൂര്‍ സഹകരണ ബാങ്കിന്റെ മാത്തോട്ടം ബ്രാഞ്ചിലാണ് സംഭവം നടന്നത്. 32 ഗ്രാം തൂക്കം വരുന്ന നാല് വളകളുമായാണ് സലാം ബാങ്കിലെത്തിയത്.

സ്വര്‍ണവളകളാണെന്ന് പറഞ്ഞ് വായ്പക്കായി ജീവനക്കാര്‍ക്ക് നല്‍കുകയായിരുന്നു. എന്നാല്‍ സംശയം തോന്നിയ അപ്രൈസര്‍ വിശദമായി പരിശോധിച്ച ശേഷം മുക്കുപണ്ടമാണെന്ന് ഉറപ്പാക്കുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് മാനേജരെ വിവരം അറിയിച്ചു. മാനേജറാണ് പൊലീസിനെ വിളിപ്പിച്ചത്. മാറാട് പൊലീസ് സംഭവ സ്ഥലത്തെത്തി സലാമിനെ അറസ്റ്റ് ചെയ്തു.

Related posts

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 100 കോടി രൂപ കൂടി അനുവദിച്ചെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ

Aswathi Kottiyoor

കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ തമിഴ്നാട്ടിലേക്ക് മാറ്റാന്‍ നീക്കം

Aswathi Kottiyoor

പങ്കാളിയെ കൊല്ലാൻ കാറിലേക്കു മൂർഖനെ കയറ്റിവിട്ടു; യുവതി കൊലപാതകം നടത്തിയത് ക്രൈം പരമ്പര കണ്ട്

Aswathi Kottiyoor
WordPress Image Lightbox