26.3 C
Iritty, IN
May 5, 2024
  • Home
  • Uncategorized
  • കോട്ടയം പാറമ്പുഴ കൂട്ടക്കൊല കേസ്: പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി
Uncategorized

കോട്ടയം പാറമ്പുഴ കൂട്ടക്കൊല കേസ്: പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച് ഹൈക്കോടതി

കോട്ടയം: പാറമ്പുഴ കൂട്ടക്കൊല കേസിലെ പ്രതിയുടെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. പ്രതി നരേന്ദ്ര കുമാർ 20 വർഷം ഇളവില്ലാതെ തടവുശിക്ഷ അനുഭവിക്കണമെന്ന് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നതിൽ യാതൊരു സംശയവുമില്ലെന്ന് വ്യക്തമാക്കിയ കോടതി സാഹചര്യത്തെളിവുകളാണ് പ്രതിക്കെതിരെയുള്ളതെന്നത് കൂടി പരിഗണിച്ചാണ് വധശിക്ഷ കോടതി ജീവപര്യന്തമാക്കി കുറച്ചത്.

2015 മേയ് 16നാണ് പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സ്ഥാപനം നടത്തിയിരുന്ന ലാലസൻ, ഹെൽത്ത് ഇൻസ്പെക്ടർ ആയ ഭാര്യ പ്രസന്ന, മൂത്ത മകൻ പ്രവീൺ ലാൽ എന്നിവരെ നരേന്ദ്രകുമാർ കൊലപ്പെടുത്തിയത്. ലാലസന്‍റെ കടയിലെ ജീവനക്കാരനാണ് ഇതര സംസ്ഥാനക്കാരനായ പ്രതി. കൊലപാതകത്തിന് ശേഷം മൂവർക്കും ജീവനുണ്ടോ എന്നറിയാൻ ഷോക്കടിപ്പിക്കുകയും ചെയ്തിരുന്നു. കോട്ടയം മണർകാട് പൊലീസ് അന്വേഷിച്ച കേസിൽ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രതിയെ വധശിക്ഷയ്ക്ക് വിധിച്ചത്.

Related posts

വിവാഹത്തലേന്ന് കൊല്ലപ്പെട്ട രാജുവിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി

Aswathi Kottiyoor

രാജ്യത്ത് 10 ലക്ഷത്തോളം തസ്തികകള്‍ കേന്ദ്രം എന്നന്നേക്കുമായി റദ്ദാക്കുന്നു, യുവാക്കള്‍ക്ക് തിരിച്ചടി

Aswathi Kottiyoor

കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാൾ ഈ മാസം 12 മുതൽ 20 വരെ

Aswathi Kottiyoor
WordPress Image Lightbox